ക്ലീന്‍ ചെറുപുഴയുടെ ഭാഗമായി ചെറുപുഴ പഞ്ചായത്തില്‍ നാളെ ശുചീകരണം
ചെറുപുഴ: ചെറുപുഴ പഞ്ചായത്തിൽ 25ന് ഞായറാഴ്ച ശുചീകരണം നടത്തും. വിവിധ വാർഡുകളിൽ നിരോധനാജ്ഞ നിലവിലുള്ളതിനാലും ഞായറാഴ്ച അവശ്യ സർവീസുകൾ മാത്രം പ്രവർത്തിക്കാൻ അനുമതിയുള്ളതിനാലും പൊതുശുചീകരണം നടത്തില്ല.
പഞ്ചായത്തിലെ എല്ലാ കുടുംബങ്ങളും ഞായറാഴ്ച തങ്ങളുടെ വീടും പറമ്പും ശുചിയാക്കുന്നതിനും മാലിന്യമുക്തമാക്കുന്നതിനും മുന്നിട്ടിറങ്ങണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ അറിയിച്ചു. അജൈവ മാലിന്യം തരംതിരിച്ച് ഹരിതകർമസേനയ്ക്ക് നൽകണം.ജൈവമാലിന്യം ശാസ്ത്രീയമായി സംസ്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
No comments