കണ്ണൂർ സെൻട്രൽ ജയിലിൽ ഇന്ന് 83 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
കണ്ണൂർ സെൻട്രൽ ജയിലിൽ ഇന്ന് 83 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 10 പേർ ജീവനക്കാരാണ്.
ഇതോടെ കണ്ണൂർ സെൻട്രൽ ജയിലിൽ രണ്ട് ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 154 ആയി. ഇന്നലെ 71 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രണ്ടു ജീവനക്കാർക്കും 69 തടവുകാർക്കുമാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഈ മാസം 20ന് നടത്തിയ പരിശോധനയുടേതാണ് ഫലം.
നേരത്തെ നടത്തിയ പരിശോധനയിലും ചിലർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ജയിലിനുള്ളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മുന്നോട്ട് പോകുന്നതിനിടയിലാണ് ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്തത്. രോഗബാധിതരായ തടവുകാരെ ജയിലിനുള്ളിലെ ക്വാറന്റൈൻ സെന്ററിലേക്ക് മറ്റും.
അതേസമയം, കണ്ണൂരിൽ ഇന്നലെ മാത്രം 1548 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 594 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയേറ്റത്.
No comments