ഈസ്റ്റ് എളേരി പഞ്ചായത്തിൽ കോവിഡ് രോഗ വ്യാപനം ഗുരുതരമായ രീതിയിൽ തുടരുന്നതിനാൽ താഴെ പറയുന്ന നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിന് തീരുമാനിച്ചു
1. പാലാവയൽ, ഓടക്കൊല്ലി, ഇരുപത്തഞ്ചു്, നല്ലൊമ്പുഴ, മുനയംകുന്നു, ഭാഗത്തുള്ള വ്യാപാരസ്ഥാപനങ്ങൾ നാളെയുൾപ്പെടെ വ്യാഴാഴ്ച വരെ അടച്ചിടണം. ഈ സ്ഥലത്തെ സ്ഥാപനങ്ങൾ ചൊവ്വാഴ്ച നിയന്ത്രണ വിധേയമായി കുറച്ചു സമയം തുറക്കാം.
2. ഈസ്റ്റ് എളേരി പഞ്ചായത്തിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ അടച്ചിടണം.
3. മുഴുവൻ വ്യാപാരികളും ജീവനക്കാരും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ചിറ്റാരിക്കലിൽ വെച്ച് നടക്കുന്ന RTPCR ടെസ്റ്റിന് വിദധേയമാവണം. നെഗറ്റീവ് ആയവർ മാത്രമേ കടകൾ തുറക്കാവൂ.
4. കടകൾ തുറക്കുന്നത് സംബന്ധിച്ചു വ്യാഴാഴ്ച കൂടുതൽ നിർദേശങ്ങൾ നൽകുന്നതാണ്.
5. പൊതു ഗ്രൗണ്ടുകളിലും സ്വകാര്യ സ്ഥലങ്ങളിലും ഉള്ള കായിക വിനോദങ്ങൾ പൂർണമായും നിരോധിച്ചിരിക്കുന്നു.
6. ആളുകൾ അനാവശ്യമായി പുറത്തിറങ്ങരുത്. അത്യാവശ്യകാര്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ ആവശ്യം കഴിഞ്ഞാൽ ഉടൻ തന്നെ വീടുകളിലേക്ക് മടങ്ങി പോകണം.
7. വളരെ അടിയന്തരമല്ലാത്ത എല്ലാ ആഘോഷ പരിപാടികളും മാറ്റിവെക്കണം.
8. മുൻകൂട്ടി നിശ്ചയിച്ചതും മാറ്റിവെക്കാൻ പറ്റാത്തതുമായ പരിപാടികളിൽ പങ്കെടുക്കുന്നവരുടെ സാന്നിധ്യം കുറക്കണം. പങ്കെടുക്കുന്നവർ കോവിഡ് പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് ഉറപ്പ് വരുത്തിയവർ മാത്രം ആയിരിക്കണം.
8. ആരാധനാലയങ്ങളിൽ അടുത്ത കുറച്ചു ദിവസത്തേക്ക് ആളുകളുടെ എണ്ണം കുറക്കാൻ ഉത്തരവാദപ്പെട്ട മേലധികാരികൾ ശ്രമിക്കണം.
9.യാത്രകളും സന്ദർശനങ്ങളും ഒഴിവാക്കണം.
10. ബാങ്കുകൾ മറ്റ് സർക്കാർ സ്ഥാപനങ്ങൾ എന്നിവടങ്ങളിൽ പോകേണ്ടി വരുന്നവർ സാമൂഹിക അകലം പാലിക്കുക, മാസ്ക് ഉപയോഗിക്കുക, സാനിറ്റിസർ ഉപയോഗിച്ചു കൈകൾ വൃത്തിയാക്കുക.
11. ഒരു കാരണവശാലും കൂട്ടം കൂടരുത്.
No comments