ക്ലായിക്കോട് യൂണിറ്റ് കമ്മിറ്റി നേതൃത്വത്തിൽ എസ്.വൈ.എസ് സ്ഥാപക ദിനം ആചരിച്ചു
പരപ്പ : സമസ്ത കേരള സുന്നി യുവജന സംഘം എസ്.വൈ.എസ്. ക്ലായിക്കോട് യൂണിറ്റ് കമ്മിറ്റി സംഘടനയുടെ അറുപത്തിയെട്ടാം സ്ഥാപക ദിനം ആചരിച്ചു.
സംഗമത്തിൽ പരപ്പ സർക്കിൾ സാംസ്ക്കാരിക പ്രസിഡൻ്റ് അബ്ദുൽ ഹമീദ് സഖാഫിയും യൂണിറ്റ് പ്രസിഡൻ്റ് സിറാജുദ്ധീൻ തിഡിലും പതാക ഉയർത്തൽ കർമ്മത്തിന് നേതൃത്വം നൽകി .
സർക്കിൾ ജനറൽ സെക്രട്ടറി അബ്ദുല്ല മൗലവി സാന്ത്വന സെക്രട്ടറി സിദ്ധീഖ് അശ്റഫി ഐ.സി.എഫ് അംഗം ശബീർ എ, സുലൈമാൻ, യൂനുസ് എ.ടി, ശംസീർ.ടി എന്നിവർ സംബന്ധിച്ചു

No comments