ചുള്ളിക്കര ഖുവ്വത്തുൽ ഇസ്ലാം ജുമാ മസ്ജിദ് കമ്മിറ്റിക്ക് പുതിയ നേതൃത്വം
ചുള്ളിക്കര : ഖുവ്വത്തുൽ ഇസ്ലാം ജുമാ മസ്ജിദ് 2021-22 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു . വെള്ളിയാഴ്ച ഉച്ചക്ക് 2മണിക്ക് മദ്രസ ഹാളിൽ വെച്ച് നടന്ന ജനറൽ ബോഡി യോഗത്തിൽ സെക്രട്ടറി വാർഷിക പ്രവർത്തന റിപ്പോർട്ടും വരവ് -ചിലവ് കണക്കുകളും അവതരിപ്പിച്ചു. റിട്ടേണിങ് ഓഫീസർ അബ്ദുൽ നാസർ ഹാജി യോഗ നടപടികൾ നിയന്ത്രിച്ചു.
പുതിയ പ്രസിഡന്റായി മൊയ്‌ദു പള്ളിക്കാടത്ത്, വൈസ് പ്രസിഡന്റുമാരായി സി. കെ. നൗഷാദ്, കെ. സി. മുഹമ്മദ്,ജനറൽ സെക്രട്ടറിയായി ആബിദ് അലി, ജോയിന്റ് സെക്രട്ടറിമാരായി ഹമീദ് ബാവ, ഷാഫി കാഞ്ഞിരത്തടി, ട്രെഷറർ അബൂബക്കർ പൂടങ്കല്ല് എന്നിവരെ തിരഞ്ഞെടുത്തു.
No comments