മുയലിനെ വിറ്റ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി കോടോംബേളൂരിലെ എട്ടാം ക്ലാസുകാരി
ഒടയഞ്ചാൽ: വാക്സിൻ ചാലഞ്ചിനൊപ്പം കേരളമൊന്നാകെ കൈകോർക്കുന്ന വേളയിൽ അണ്ണാറക്കണ്ണനും തന്നാലായത് എന്ന പോലെ ഉദയപുരത്തെ എട്ടാം ക്ലാസുകാരിയും പങ്കാളിയായി.
മുയലിനെ വിറ്റ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി കൊണ്ടാണ് കോടോംബേളൂർ ഉദയപുരത്തെ വർഷ എന്ന 8 ക്ലാസ്കാരി മാതൃകയായത്. പഞ്ചായത്ത് പ്രസിഡൻറ് ശ്രീജ മനോജ് തുക ഏറ്റുവാങ്ങി. പഞ്ചായത്ത് വൈ. പ്രസിഡൻ്റ് പി.ദാമോധരൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചേയപേഴ്സൻ എൻ.എസ് ജയശ്രീ എന്നിവർ സംബന്ധിച്ചു.

No comments