കോവിഡ് പ്രതിരോധം; വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് സർവകക്ഷി യോഗം ചേർന്നു
പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കുമാരി അഖില സി വി, മെമ്പർമാരായ ഇ ടി ജോസ്, മുഹമ്മദ് ഷെരീഫ്, സി പി സുരേശൻ വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിദ്ധീകരിച്ച് ജാതിയിൽ അസ്സിനാർ, ബാബു സി എ , കെ പി സഹദേവൻ , ടി കെ സുകുമാരൻ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രതിനിധികളായി തോമസ് കാനാട്ട്, ഡാജി ഓടക്കാൽ, റാഷിദ് എം കെ എന്നിവർ സംസാരിച്ചു
യോഗ തീരുമാനങ്ങൾ
1. പഞ്ചായത്ത് പ്രദേശത്തെ വ്യാപനം കൂടുതലുള്ള സ്ഥലങ്ങൾ കണ്ടെയ്ന്മെന്റ് സോൺ ആക്കുന്നതിന് നിർദ്ദേശം നൽകാൻ തീരുമാനിച്ചു.
2. എളേരിത്തട്ട് ഇ കെ എൻ എം ഗവണ്മെന്റ് കോളേജ് ബോയ്സ് ഹോസ്റ്റലിൽ അടിയന്തിരമായി കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ പ്രവർത്തനം ആരംഭിക്കുന്നതിന് തീരുമാനിച്ചു.
4. കോവിഡ് 19 മഹാമാരിയുടെ രണ്ടാംഘട്ട അതിവ്യാപനത്തെ കുറിച്ചും കൈകൊള്ളേണ്ട പ്രതിരോധ നടപടികളെ കുറിച്ചും ജനങ്ങളിൽ ബോധവൽക്കരണം
ഉണ്ടാക്കുന്നതിനു പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളിലും അനോൺസ്‌മെന്റ് ചെയ്യുന്നതിന് തീരുമാനിച്ചു
5.പ്രധാനപ്പെട്ട ടൗണുകളിലും, ഗ്രാമ പ്രദേശത്തെ കവലകളിലും ആൾക്കാരുടെ കൂടിച്ചേരലുകൾ ഒഴിവാക്കുന്നതിന് മാഷ് വോളന്റീർ മാരുടെ സേവനം ഉപയോഗിക്കുവാൻ തീരുമാനിച്ചു
6.പള്ളികളിലെയും അമ്പലങ്ങളിലെയും ആരാധനയുമായി ബന്ധപ്പെട്ട് വിശ്വാസികളെ നിയന്ത്രിക്കുന്നതിന് ആരാധനാലയങ്ങൾക്ക് കത്തു നൽകുന്നതിനു തീരുമാനിച്ചു
7. പഞ്ചായത്ത് പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിൽ സാമൂഹ്യ അകലം, സാനിറ്റൈസർ, മാസ്ക് എന്നിവ നിർബന്ധമാക്കുന്നതിന് തീരുമാനിച്ചു.

No comments