കോവിഡ് വ്യാപനം; സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ
വിവാഹചടങ്ങില്‍ 50പേര്‍മാത്രം. വിവാഹം,ഗൃഹപ്രവേശനം എന്നിവയ്ക്ക് മുന്‍കൂറായി കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണം.മരണാനന്തരചടങ്ങില്‍ പരമാവധി 20പേര്‍.റമദാന്‍ ചടങ്ങുമായി ബന്ധപ്പെട്ട് പള്ളികളില്‍ 50പേര്‍ മാത്രം. ചെറിയപള്ളികളാണെങ്കില്‍ എണ്ണം ചുരുക്കണം. കലക്ടര്‍മാര്‍ മതനേതാക്കളുമായി ആലോചിച്ച്
തീരുമാനമെടുക്കണം.
നമസ്‌കരിക്കാന്‍ പോകുന്നവര്‍ പായ സ്വന്തമായി കൊണ്ടുപോകണം. ദേഹശുദ്ധിവരുത്തുന്നതിനു പൈപ്പ് വെള്ളം ഉപയോഗിക്കണം. ആരാധനാലയത്തില്‍ ഭക്ഷണവും തീര്‍ഥവും നല്‍കുന്നത് തല്‍ക്കാലം ഒഴിവാക്കണം. സിനിമാ തിയറ്റര്‍, ഷോപ്പിങ് മാള്‍, ജിം, ക്ലബ്ബ്, സ്‌പോര്‍ട് കോംപ്ലക്‌സ്, നീന്തല്‍കുളം, വിനോദപാര്‍ക്ക്, ബാറുകള്‍, വിദേശ മദ്യശാലകള്‍ എന്നിവയുടെ പ്രവര്‍ത്തനം തല്‍ക്കാലം വേണ്ടെന്നു വയ്ക്കും. മേയ് രണ്ടിനും അടുത്തദിവസവും ഏര്‍പ്പെടുത്തേണ്ട നിയന്ത്രണങ്ങള്‍ ഇന്നു ചേര്‍ന്ന സര്‍വകക്ഷിയോഗം ചര്‍ച്ച ചെയ്തു. ആഹ്‌ളാദ പ്രകടനം ഒഴിവാക്കണം എന്ന നിര്‍ദേശമാണ് യോഗത്തില്‍ ഉയര്‍ന്നത്. പൊതുജനങ്ങള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പോകരുത്. ഉദ്യോഗസ്ഥര്‍, കൗണ്ടിങ് ഏജന്റുമാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കും മാത്രമേ പ്രവേശനം ഉണ്ടാകൂ. രണ്ടുതവണ കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്കും ആര്‍ടിപിസിആര്‍ എടുത്തവര്‍ക്കും മാത്രമേ പ്രവേശനമുള്ളൂ. ഉദ്യോഗസ്ഥര്‍ക്കും ഇത് ബാധകം.
വാരാന്ത്യത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരും. അത്യാവശ്യ സര്‍വീസ് മാത്രമേ അന്നുണ്ടാകൂ. സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും. എല്ലാ യോഗങ്ങളും ഓണ്‍ലൈനില്‍ മാത്രമേ നടത്താവൂ. സര്‍ക്കാര്‍ ഓഫിസില്‍ 50% ജീവനക്കാര്‍. അടിയന്തര സര്‍വീസുകള്‍ എല്ലാദിവസവും പ്രവര്‍ത്തിക്കണം. സ്വകാര്യ ഓഫിസുകള്‍ ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തണം. ആള്‍കൂട്ടമുണ്ടാക്കുന്ന എല്ലാ പരിപാടികളും ഒഴിവാക്കണം. റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം ചുരുക്കുന്നത് പരിശോധിക്കും. അതിഥി തൊഴിലാളികള്‍ക്കായി എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും. കടകളുടെയും റസ്റ്റോറന്റുകളുടേയും പ്രവര്‍ത്തന സമയം 7.30 വരെ മാത്രം. 9 മണിവരെ ഭക്ഷണം പാഴ്‌സലായി നല്‍കാം

No comments