Breaking News

സൈക്കിൾ വാങ്ങാൻ സ്വരൂപിച്ച പണം സിഎച്ച് സെൻ്ററിന് സംഭാവന നൽകി പരപ്പ കാരാട്ടെ ഷാഹിദും ഷാനിബും


പരപ്പ: നിർധനരായ പാവപ്പെട്ട കിഡ്നി രോഗികളുടെ ഡയാലിസ് ചെയ്യുന്ന കാഞ്ഞങ്ങാട് സി.എച്ച് സെന്ററിന്റെ നടത്തപ്പിനാവിശ്യമായ ധനസമാഹരണത്തിന് വേണ്ടി ഷാനിബും ഷാഹിബും സ്വരൂപിച്ച പണം കിനാനൂർ കരിന്തളം മുസ്ലിം ലീഗ് പ്രസിഡന്റ് സി.എം ഇബ്രാഹിമിന്  സംഭാവന നൽകി ശ്രദ്ധേയമായി. കാഞ്ഞങ്ങാട് മണ്ഡലം യൂത്ത് ലീഗിന്റെ ഖജാഞ്ചി ഷാനവാസ് കാരാട്ടിന്റെ മക്കളാണ് അവർ. കാരുണ്യത്തിന്റെ പര്യായമായി മാറിയ സി.എച്ച് സെന്റിന് വേണ്ടി പ്രവർത്തിക്കാൻ മുന്നോട്ട് വന്ന കുട്ടികളെ പ്രത്യേകം കിനാനൂർ കരിന്തളം മുസ്ലിംലീഗ് ജനറൽ സെക്രട്ടറി താജുദ്ദീൻ കമ്മാടം അഭിനന്ദിച്ചു. യു.വി മുഹമ്മദ് കുഞ്ഞി സംബന്ധിച്ചു

No comments