വനിതകൾക്ക് വേണ്ടി മാത്രമായി ചെസ്സ് കേരള സംഘടിപ്പിക്കുന്ന ചെസ്സ് ടൂർണമെൻ്റ് പരമ്പര Chess Kerala Women's Grandprix മെയ് 1 മുതൽ
ലോകത്തെവിടേയുമുള്ള മലയാളി വനിതകൾക്കും പെൺകുട്ടികൾക്കും വീട്ടിലിരുന്നുകൊണ്ട് പങ്കെടുക്കാവുന്ന
8 ഓൺലൈൻ മത്സരങ്ങളും ഓൺലൈൻ മെഗാ ഫൈനലും നേരിട്ടു മത്സരിക്കുന്ന സൂപ്പർ ഫൈനലും അടങ്ങുന്നതാണ് വനിതാ ഗ്രാൻഡ് പ്രീ.
കേരളത്തിലെ ആദ്യ 8 വനിതാ സംസ്ഥാന ചെസ്സ് ജേതാക്കൾക്കുള്ള ആദരമായി 8 പ്രാഥമിക മത്സരങ്ങൾ നടത്തും. മെഗാ ഫൈനലിന് ലോക വനിതാ റാപിഡ് ചെസ്സ് ചാമ്പ്യൻ കൊനേരു ഹമ്പിയുടേയും സൂപ്പർ ഫൈനലിന് ചെസ്സിലെ വനിതാ ഇതിഹാസ താരം ജുഡിത് പോൾഗാറിന്റേയും പേരു നല്കിയിരിക്കുന്നു.
ആദ്യ ഘട്ട മത്സരങ്ങൾ lichess.org ഓൺലൈൻ പ്ലാറ്റ്ഫോമിൽ
മെയ് 1 മുതൽ ജൂൺ 19 വരെ എല്ലാ ശനിയാഴ്ചകളിലും നടക്കും.
ഇന്ത്യൻ സമയം വൈകുന്നേരം 7 മണിക്കാണ് മത്സരങ്ങളാരംഭിക്കുകക്കുക.
മേൽ മത്സരങ്ങളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന 50 താരങ്ങൾക്കായുള്ള ഓൺലൈൻ മെഗാ ഫൈനൽസ് ജൂൺ 26 നു നടക്കും.
അതിൽനിന്നു സെലക്ടു ചെയ്യപ്പെടുന്ന 26 കളിക്കാർ നേരിട്ട് - മുഖാമുഖം - ഏറ്റുമുട്ടുന്ന സൂപ്പർ ഫൈനൽസിന് ജൂലൈ 11 ശനിയാഴ്ച തൃശൂർ ശക്തൻ തമ്പുരാൻ കോളജ് ആതിഥേയത്വം വഹിക്കും.
പങ്കെടുക്കാനാഗ്രഹിക്കുന്നവർ http://chesskerala.org എന്ന വെബ്സൈറ്റ് വഴി ഏപ്രിൽ 27 രാത്രി 10 മണിക്കു മുമ്പായി രജിസ്റ്റർ ചെയ്യണം. സംശയ നിവാരണത്തിന് ഹെൽപ് ഡസ്ക് സംവിധാനവും ലഭ്യമാണ്.
മത്സരിക്കുന്നവർക്ക് പുറമെ സംഘാടനത്തിനും സ്ത്രീകൾ തന്നെ ചുക്കാൻ പിടിക്കുന്നുവെന്നത് ഈ ടൂർണമെന്റിന് കൂടുതൽ പ്രാധാന്യം നൽകുന്നു. എല്ലാ മേഖലയിലും സ്ത്രീകളെ മുൻ നിരയിലേക്ക് കൊണ്ടു വരിക എന്ന ലക്ഷ്യത്തിലേക്ക് ഒരു ചുവട് മുന്നോട്ട് വെക്കുകയാണ് ചെസ്സ് കേരള.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9605231010
No comments