Breaking News

ചീമേനി ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രം ഈ വർഷത്തെ കളിയാട്ട മഹോത്സവം ഒഴിവാക്കി=

   


ഉത്തര മലബാറിലെ പ്രസിദ്ധമായ ചീമേനി ശ്രീവിഷ്ണു മൂർത്തിക്ഷേത്ര കളിയാട്ട മഹോത്സവം 202l മെയ് 4 മുതൽ 15 വരെ (മേടമാസം 21മുതൽ എടവം 01 വരെ) പതിനൊന്ന് ദിവസം നടക്കേണ്ടതാണ്. ഉത്സവo കണ്ണുർ കാസർഗോഡ് ജില്ലക്കാരുടെ മഹോത്സവമാണ്. കൊറോണ വൈറസ് വ്യാപനം അതി രൂക്ഷമായ സാഹചര്യത്തിൽ ഭക്ത ജനങ്ങളുടെ ആരോഗ്യ സുരക്ഷയ്ക്ക് പ്രാധാന്യം നൽകി ഈ വർഷത്തെ കളിയാട്ടം ഒഴിവാക്കിയതായി ക്ഷേത്ര കമ്മിറ്റി എല്ലാവരെയും അറിയിക്കുന്നു.

മെയ് 4 ( മേടം 21 ) മുതൽ 15 വരെ (എടവം 01) ദിവസേനയുള്ള അടിയന്തിര സമയം രാവിലെ 10.30 മുതൽ 12 മണി വരെ ആയിരിക്കും. കോവിഡ് മാനദണ്ഡപ്രകാരമേ ഭക്തർക്ക് ക്ഷേത്രപ്രവേശനമുണ്ടാകു. ഈ ദിവസങ്ങളിൽ തുലാഭാരം മറ്റു നേർച്ചകൾ മുൻക്കുട്ടി ബുക്ക് ചെയ്യുന്ന ദിവസേന 5 പേർക്ക് മാത്രമായിരിക്കും. സർക്കാരിൻ്റെ ഉത്തരവിനു വിധേയമായിരിക്കും ഭക്തർക്കുള്ള പ്രവേശനമെന്നും ക്ഷേത്ര കമിററി അറിയിച്ചു.

ആശങ്കാജനകമായ രീതിയിലാണ് നമ്മുടെ നാട്ടിൽ കൊറോണ വ്യാപിക്കുന്നത്. ആയതിനാൽ ക്ഷേത്ര പരിസരത്തു് കൂട്ടം കൂടുകയോ കൂടുതൽ ആൾക്കാരുടെ പ്രവേശനം ഉണ്ടാകാൻ പാടില്ല എന്നും എല്ലാവരും അവരവരുടെ ആരോഗ്യം സംരക്ഷിക്കുവാൻ ശ്രദ്ധിക്കണമെന്ന് അറിയിക്കുന്നു.

കോ വിഡ് മാനദണ്ഡപ്രകാരം മാസ്ക് സാനിറൈറർ നിർബന്ധം. കുട്ടികളുടെയും , വയോജനങ്ങളു ടേയും ക്ഷേത്ര പ്രവേശനത്തിന് കോവിഡ് മാനദണ്ഡപ്രകാരം വിലക്കുണ്ട്. മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്.

അതീവ ജാഗ്രതയുടെ ഭാഗമായി 23.4 21 (മേടം 10 ) മുതൽ 3.5.21 (മേടം 20 വരെ) ദിവസേനയുള്ള അടിയന്തിരം രാവിലെ 9 മണി മുതൽ 10.30 മണി വരെ മാത്രമായിരിക്കും. അതീവ ജാഗ്രതയുടെ ഭാഗമായി ഈ ദിവസങ്ങളിൽ ഭക്ത ജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.

No comments