Breaking News

പുലിയെ കണ്ടെത്താനായി കാഞ്ഞങ്ങാട് മുത്തപ്പൻതറ പ്രദേശത്ത് രണ്ട് ക്യാമറകൾ സ്ഥാപിച്ചു



കാഞ്ഞങ്ങാട് : പുലിപ്പേടിയിൽ കഴിയുന്ന കല്യാൺ മുത്തപ്പൻ തറയ്ക്ക് സമീപത്ത് പുലിയെ കണ്ടെത്താൻ വനം വകുപ്പ് രണ്ടു ക്യാമറകൾ സ്ഥാപിച്ചു. ചൊവ്വാഴ്ച രാത്രി 9 ന് വീണ്ടും പുലിയെ കണ്ടതായി മുത്തപ്പൻ തറ സമീപവാസികൾ അറിയിച്ചതോടെ ഭീതിയോടെയാണ് നാട്ടുകാർ കഴിയുന്നത്. മുത്തപ്പൻ തറ മൈതാനത്തു നിന്നു നായ നിറുത്താതെ കുരയ്ക്കുത് ശ്രദ്ധയിൽ പെട്ട യുവാക്കൾ ചെന്നു നോക്കിയപ്പോൾ പുലിയെ പോലെയുള്ള വലിയ ഒരു ജീവി കാട്ടിലേക്ക് ഓടി മറയുന്നത് ഇവർ നേരിട്ട് കണ്ടു. സമീപ പ്രദേശമായ വെള്ളൂടയിൽ ഏതാനും വർഷം മുമ്പ് പുലി വനംവകുപ്പിൻ്റെ കെണിയിൽ വീണിരുന്നു. ഇവിടെയും നാട്ടുകാരുടെ ആശങ്ക മാറ്റാനാണ് വനംവകുപ്പിന്റെ നടപടി. രണ്ട് ക്യാമറകളാണ് പ്രദേശത്ത് സ്ഥാപിച്ചത്

No comments