Breaking News

ഇന്ന് മുതൽ വാക്‌സിന്‍ മുൻകൂട്ടി ഓണ്‍ലൈന്‍ രജിസ്റ്റർ ചെയ്തവർക്ക് മാത്രം


തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വാക്‌സിനേഷന് പുതിയ മാർഗ നിർദേശവുമായി ആരോഗ്യവകുപ്പ്. ഇന്ന് മുതൽ മുൻകൂട്ടി ഓണ്‍ലൈന്‍ രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമേ വാക്‌സിന്‍ നൽകുകയുള്ളൂ. വാക്സിനേഷൻ സെന്ററുകളിൽ കൊറോണ പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.


വിതരണ കേന്ദ്രത്തിലേക്ക് വാക്‌സിന്‍ എത്തിക്കുന്നതിലെ പാളിച്ചയും കൃത്യമായ ക്രമീകരണങ്ങൾ ആരോഗ്യ വകുപ്പ് ഏർപ്പെടുത്താത്തതും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതേ തുടർന്നാണ് ആരോഗ്യവകുപ്പ് വാക്സിനേഷൻ സംബന്ധിച്ച് പുതിയ മാർഗനിർദേശം പുറത്തിറക്കിയത്.


ഇന്ന് മുതല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി മാത്രമായിരിക്കും വാക്സീൻ ലഭ്യമാകുക. സ്പോട്ട് രജിസ്‌ട്രേഷന്‍ താത്കാലികമായി നിർത്തി വെച്ചിട്ടുണ്ട്. ക്യൂ ഒഴിവാക്കാനായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിൽ ടോക്കണ്‍ വിതരണം ചെയ്യുകയുള്ളൂ. വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ കൊറോണ പ്രോട്ടോക്കോള്‍ കർശനമായി പാലിക്കണമെന്നും നിർദേശമുണ്ട്. വാക്‌സിന്‍ ലഭ്യത സംബന്ധിച്ച് പൊതുജനങ്ങളെ അറിയിക്കണമെന്നും മാർഗ നിർദേശത്തിൽ പറയുന്നു.


45 വയസിന് മുകളിലുള്ളവർക്ക് വാക്‌സിന്‍ സമയബന്ധിതമായി നല്‍കണമെന്നും ആരോഗ്യ വകുപ്പ് നിർദേശം നൽകി.

No comments