കണ്ണൂര്‍ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം കർശനം
കണ്ണൂർ: കൊവിഡ് രണ്ടാം തരംഗത്തിൽ നാട് വിറങ്ങലിച്ചു നിൽക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും നിയന്ത്രണങ്ങള്‍ കർശനമാക്കും. തദേശ സ്ഥാപനങ്ങളുടെ ആവശ്യം പരിഗണിച്ച് കൂടിയാണ് തീരുമാനം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലും നിയന്ത്രണങ്ങൾ കർശനമാക്കണമെന്നനിർദേശങ്ങൾ ഉയർന്നിരുന്നു.
ജില്ലയിലെ പ്രധാന സഞ്ചാര കേന്ദ്രങ്ങളായ ധർമ്മടം, മുഴപ്പിലങ്ങാട് ബീച്ച്, പാലക്കയംതട്ട്, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പയ്യാമ്പലം ബീച്ച്,ചൂട്ടാട് ബീച്ച്, ആറളം, കണ്ണൂർ-തലശേരി കോട്ടകൾ തുടങ്ങിയ
ഇടങ്ങളിൽ നിയന്ത്രണമുണ്ടാകും. കൊവിഡിന്റെ ആദ്യഘട്ടത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഓൺലൈൻ റിസർവേഷൻ ഏർപ്പെടുത്തിയിരുന്നു.ഇവ വീണ്ടും നടപ്പിലാക്കാനും അഭിപ്രായമുണ്ട്. നിശ്ചിത സമയത്ത് ഓൺലൈൻ ബുക്ക് ചെയ്തവർ എത്തുന്നതിൽ കുറവുണ്ടെങ്കിൽ മാത്രമേ നേരിട്ടെത്തുന്ന വരെ പ്രവേശിക്കാൻ അനുവദിക്കൂ. ഓൺലൈൻ
സൗകര്യങ്ങൾ ഇപ്പോഴുമുണ്ടങ്കിലും ഇത് മാത്രമാക്കി പരിമിതപ്പെടുത്തണോ എന്ന് ചർച്ചകൾക്ക് ശേഷം തീരുമാനിക്കും.
മാടായി പഞ്ചായത്ത് കൊവിഡ് ജാഗ്രതസമിതിയുടെ
നിർദേശം പരിഗണിച്ച് ചൂട്ടാട് ബീച്ചിൽ സന്ദർശകരെ വിലക്കിയിട്ടുണ്ട്. ഇനിയൊരറിയിപ്പ്
ഉണ്ടാകുന്നതുവരെയാണ് സന്ദർശകരെ ഒഴിവാക്കിയത്. വലിയതോതിൽ തിരക്കനുഭവപ്പെടുന്ന ജില്ലയിലെ ബീച്ചുകളി
ലൊന്നാണിത്. ആറളം വന്യജീവി സങ്കേതത്തിലും സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വനംവകുപ്പിന് കീഴിലുള്ള പൈതൽമല, കാഞ്ഞിരക്കൊല്ലി എന്നിവിടങ്ങളിൽ നിലവിൽ സന്ദർശകരുടെ തിരക്ക് കുറവാണ്. സംസ്ഥാനതലത്തിൽ നിയന്ത്രണങ്ങൾ
ഏർപ്പെടുത്തിയാൽ ഇവിടെയും ബാധകമാക്കുമെന്ന് അധികൃതർ
അറിയിച്ചിട്ടുണ്ട്. പുരാവസ്തുവകുപ്പിന് കീഴിലുള്ള കണ്ണൂർ, തലശേരി കോട്ടകൾ മെയ് 15 വരെ അടച്ചിട്ടു. ഇതിന് ശേഷം മാത്രമേ
ഇളവുകൾ നൽകുന്ന കാര്യം പരിഗണിക്കുകയുള്ളൂ.
No comments