Breaking News

കാഞ്ഞങ്ങാട്ടെ പൊതു ഇടങ്ങൾ അണുവിമുക്തമാക്കി നന്മമരം കൂട്ടായ്മ

കാഞ്ഞങ്ങാട് നഗരത്തിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും പൊതുജനം തിങ്ങി കൂടുന്ന ഇടങ്ങളും, നഗരസഭ കാര്യാലയം,  PCR ടെസ്റ്റ്‌ നടന്ന ടൗൺ ഹാൾ, നഗരത്തോട് ചേർന്ന് കിടക്കുന്ന ആരാധനലയങ്ങളും, ഹോസ്ദുർഗിലെ സർക്കാർ സ്ഥാപനങ്ങൾ എന്നിവ കാഞ്ഞങ്ങാട് നന്മമരം ടീമിൻ്റെ നേതൃത്വത്തിൽ അണു വിമുക്തമാക്കി. സാമൂഹ നന്മ ലക്ഷ്യമാക്കിയുള്ള പ്രവർത്തനത്തെ കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൻ സുജാത ടീച്ചർ നേരിട്ടെത്തി അഭിനന്ദിച്ചു.

No comments