Breaking News

കാറില്‍ കടത്തിയ നാല് കോടിയുടെ ഫാന്‍സി നോട്ടുകളും ആറ് ലക്ഷം രൂപയും പിടികൂടി

കാസർകോട് : ബേക്കൽ നാല് കോടിയുടെ ഫാന്‍സി നോട്ടുകളും ആറ് ലക്ഷം രൂപയുടെ ഒറിജിനല്‍ നോട്ടുകളുമായി സിനിമാ നിര്‍മ്മാതാവ് ഉള്‍പ്പെട്ടെ മൂന്ന് പേര്‍ ബേക്കലില്‍ അറസ്റ്റില്‍. ഉദുമയില്‍ പോലീസ് നടത്തിയ വാഹന പരിശോധനക്കിടയില്‍ ഇന്നോവ കാറില്‍ അടുക്കി വെച്ച നിലയിലായിരുന്നു നോട്ട് കെട്ടുകള്‍. ഫാന്‍സി നോട്ടുകള്‍ക്ക് മുകളില്‍ രണ്ടായിരം രൂപയുടെ ഒറിജിനല്‍ നോട്ടുകള്‍ ഭദ്രമായി അടുക്കി വെച്ച നിലയിലാണ് നോട്ടുകള്‍ കണ്ടെത്തിയത്.

സിനിമാ ആവശ്യത്തിന് കൊണ്ടുപോകുന്നതാണെന്നാണ് പിടിയിലായവര്‍ പറയുന്നത്. പൂനെ വിശ്വരന്ദ് വാഡി, യാരോഡ സൊസൈറ്റി ലക്ഷ്മി പുരത്ത് താമസിക്കുന്ന കര്‍ണാടക സ്വദേശി വിട്ടല്‍ നവാബ് അലീം ഷെയ്ഖ് (37), പൂനെ അനുഷിബ് അര്‍ജുന്‍ (35 ), സോളാപ്പൂര്‍ കൗതാലി വില്ലേജിലെ നര്‍സു മാനെ (45) എന്നിവരാണ് പിടിയിലായ മൂന്ന് പേര്‍. കാസര്‍കോട് ഭാഗത്ത് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്നു ഇവര്‍. ആറ് ലക്ഷം രൂപയുടെ ഒറിജിനല്‍ നോട്ടുകളെല്ലാം രണ്ടായിരം രൂപയുടേതാണ്. ഇതിന്റെ കണക്ക് ബോധിപ്പിക്കാന്‍ ഇവര്‍ക്ക് ഇതുവരെ ആയിട്ടില്ല. ഹിന്ദി സിനിമയുടെ നിര്‍മാതാവും പ്രവര്‍ത്തകരുമാണെന്നാണ് ഇവര്‍ പോലീസിനെ അറിയിച്ചത്.

No comments