കാസർകോട് കുമ്പളയിൽ സി.പി.എം നേതാവിൻ്റെ വീട് ജെ.സി.ബി ഉപയോഗിച്ച് തകർത്തു
കുമ്പള: കാസർകോട് കുമ്പളയിലെ സി.പി.എം നേതാവിൻ്റെ വീട് ഒരു സംഘം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തകര്‍ത്തു. സി.പി.എം പ്രാദേശിക നേതാവും കര്‍ഷക സംഘം ജില്ല കമ്മിറ്റിയംഗവുമായ ബംബ്രാണയിലെ കെ.കെ. അബ്ദുല്ലക്കുഞ്ഞിയുടെ വീടാണ് തകര്‍ത്തത്. അക്രമം പ്രതിരോധിക്കുന്നതിനിടെ
കെ.കെ. അബ്ദുല്ലക്കുഞ്ഞി, ഭാര്യ റുഖിയ, മകന്‍ അബ്ദുല്‍ റഹീം എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ കുമ്ബള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരിക്കേറ്റവര്‍ ആശുപത്രിയില്‍
ശനിയാഴ്ച രാവിലെ ഏഴോടെ ഒരു സംഘം മണ്ണുമാന്തി യന്ത്രവുമായി എത്തി വീട് തകര്‍ക്കുകയായിരുന്നെന്ന് അബ്ദുല്ലക്കുഞ്ഞി കുമ്ബള പൊലീസില്‍ പരാതി നല്‍കി.
അക്രമത്തിന് പിന്നില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണെന്നാണ് ആരോപണം.
No comments