Breaking News

സൗജന്യ വാക്സിൻ നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ എൽ ഡി എഫ് നേതൃത്വത്തിൽ 28ന് വീട്ടുമുറ്റത്ത്‌ സത്യാഗ്രഹം.


കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ വാക്സിൻ നയത്തിനെതിരെ എൽ. ഡി. എഫ് വീട്ടുമുറ്റത്ത് പ്രതിഷേധ സമരം സംഘടിപ്പിക്കുന്നു, ഏപ്രിൽ 28 ന് ബുധനാഴ്ച വൈകുന്നേരം 5.30 മുതൽ 6 മണി വരെ പ്രതിഷേധ സത്യാഗ്രഹം സംഘടിപ്പിക്കുന്നത്. ജില്ലയിലെ എൽ. ഡി. എഫ്. നേതാക്കളും പ്രവർത്തകരും സത്യാഗ്രഹ സമരത്തിൽ പങ്കാളികളാകണമെന്ന് എൽ. ഡി. എഫ് ജില്ലാ കമ്മിറ്റിക്കു വേണ്ടി കൺവീനർ കെ. പി. സതീഷ് ചന്ദ്രൻ അഭ്യർത്ഥിച്ചു. സൗജന്യ വാക്സിൻ നിഷേധിക്കുന്ന കേന്ദ്രസർക്കാർ നയത്തിൽ പ്രതിഷേധിക്കുക, മനുഷ്യ ജീവന് വില കൽപിക്കാത്ത കേന്ദ്ര സർക്കാർ നയത്തിൽ പ്രതിഷേധിക്കുക എല്ലാവർക്കും സൗജന്യ വാക്സിൻ നയം നടപ്പിലാക്കുന്ന കേരള സർക്കാരിന് അഭിവാദ്യങ്ങൾ എന്ന മുദ്രാവാക്യങ്ങൾ ഉയർത്തികൊണ്ടാണ് പ്രതിഷേധ സത്യാഗ്രഹം നടത്തുന്നതെന്നും കെ. പി. സതീഷ് ചന്ദ്രൻ അറിയിച്ചു.

No comments