Breaking News

ആലക്കോട് നിന്ന് രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞു 3 പേർക്ക് പരിക്ക്


ആലക്കോട്: രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞു 3 പേർക്ക് പരിക്ക്. ആലക്കോട് കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിലെ ആംബുലൻസാണ് തളിപ്പറമ്പ് ഏഴാംമൈൽ വച്ച് അപകടത്തിൽപ്പെട്ടത്.ആലക്കോട് ഭാഗത്തു നിന്നും രോഗിയുമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മണക്കടവ് സ്വദേശിയായ രാജപ്പൻ,  സുലോചന എന്നിവർക്കും ആംബുലൻസ് ഡ്രൈവർ രഞ്ജിത്തിനും ഗുരുതരമായി പരിക്കേറ്റു. ഇവരെ കണ്ണൂര്‍ എകെജി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

No comments