കാസർഗോഡ് എം പി രാജ്മോഹൻ ഉണ്ണിത്താൻ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ആംബുലൻസ് അനുവദിച്ചു
കാസർഗോഡ് :കോവിഡ് മഹാമാരിയിൽ വിറങ്ങലിച്ചു നിൽക്കുന്ന കാസറഗോഡ് ജില്ലയ്ക്ക് രാജ് മോഹൻ ഉണ്ണിത്താൻ എം പി യുടെ പ്രാദേശിക വികസന പദ്ധതിയിൽ നിന്ന് നാലപ്പത്തിനാല് ലക്ഷം രൂപ ചെലവിൽ മൂന്ന് ആംബുലൻസുകൾ അനുവദിച്ചു. കാസറഗോഡ് ജനറൽ ഹോസ്പിറ്റൽ, മംഗല്പാടി താലൂക്ക് ഹോസ്പിറ്റൽ, മൂളിയാർ സി. എച്ച്. സി എന്നിവയ്ക്കാണ് ആംബുലൻസുകൾ അനുവദിച്ചത്. ഇവയ്ക്ക് ഭരണാനുമതി ലഭിച്ചതായി രാജ്മോഹൻ ഉണ്ണിത്താൻ എം പി അറിയിച്ചു.

No comments