Breaking News

ഒറ്റപ്പെട്ടുപോയവർക്ക് ആശ്വാസമായി ചിറ്റാരിക്കാൽ പോലീസിന്റെ സഹായഹസ്തം


ഭീമനടി: ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ഭീമനടി ടൗണിൽ വർഷങ്ങളായി ഒറ്റയ്ക്ക് താമസിക്കുന്ന അനിയൻ എന്നയാൾക്ക് ഹോട്ടലുകൾ ഒന്നും തുറക്കാത്തതിനെ തുടർന്ന് ഭക്ഷണം കിട്ടാതെ വിഷമിച്ചിരിക്കുമ്പോഴാണ്  ചിറ്റാരിക്കാൽ എസ് ഐ കെ.പി രമേശൻ കൂവപ്പാറയുടെ നേതൃത്വത്തിൽ ഭക്ഷണപ്പൊതി എത്തിച്ചു നൽകിയത്. കാക്കിക്കുള്ളിലെ മനുഷ്യസ്നേഹത്തിൻ്റെയും നന്മയുടേയും ഉദാത്ത മാതൃകയായി മാറി ചിറ്റാരിക്കാൽ പൊലീസ്.

No comments