Breaking News

ബവ്റിജസ് കോര്‍പ്പറേഷന്‍റെ ഗോഡൗണി‍ല്‍ മോഷണം. 101 കെയ്സ് മദ്യം മോഷണംപോയി


 

ബവ്റിജസ് കോര്‍പ്പറേഷന്‍റെ ആറ്റിങ്ങല്‍ ഗോഡൗണി‍ല്‍ മോഷണം. 101 കെയ്സ് മദ്യം മോഷണംപോയി. കഴിഞ്ഞ ദിവസം വർക്കലയിൽ വച്ച് 54 ലിറ്റർ വിദേശ മദ്യവുമായി ഒരാളെ പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തിനെ തുടർന്നാണ് അന്വേഷണം ഗോഡൗണിലേക്ക് വ്യാപിപ്പിച്ചത്. ഇതിനെ തുടർന്ന് വെയർഹൗസ് മാനേജരെ വിളിച്ചുവരുത്തി ഗോഡൗണിലെ സ്റ്റോക്ക് പരിശോധിക്കുകയായിരുന്നു. ഈ പരിശോധനയിലാണ് 101 കെയ്സ് മദ്യം മോഷണം പോയതായി കണ്ടെത്തിയത്.
സംഭവത്തേക്കുറിച്ച് ഗോഡൗൺ ഉദ്യോഗസ്ഥർക്ക് അറിവുണ്ടായിരുന്നോ എന്നാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. ഗോഡൗണിന്റെ പുറകുവശത്തായി ഷീറ്റുകൊണ്ട് മറച്ച നിലയിലുള്ള ഭാഗത്തുകൂടിയാണ് മോഷ്ടാക്കൾ അകത്തുകടന്നുവെന്നാണ് പൊലീസിന്റെ നിഗമനം.

No comments