Breaking News

കോവിഡ് രോഗികൾക്കായ് ഡ്രൈവറുടെ കുപ്പായമിട്ട് കള്ളാർ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധി സന്തോഷ് വി ചാക്കോ


രാജപുരം: കോവിഡിനെതിരെ, പ്രവർത്തന മികവിൽ കള്ളാർ ഗ്രാമപഞ്ചായത്ത് കോവിഡ് മഹാമാരിയിൽ ജനങ്ങൾ നട്ടം തിരിയുമ്പോൾ മാതൃക പരമായ പ്രവർത്തനവുമായി കള്ളാർ ഗ്രാമപഞ്ചായത്ത്. ഭരണസമിതിക്ക് നേതൃത്വം നൽകുന്ന പ്രസിഡന്റ്  ടി കെ നാരായണന്റെയും ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ സന്തോഷ്‌ വി ചാക്കോയുടെയും പ്രവർത്തനം രോഗികൾക്ക് ഏറെ ആശ്വാസം നൽകുന്നു.  പോസിറ്റീവ് ആയ കോവിഡ് രോഗികളെ ഹോസ്പിറ്റലിൽ എത്തിക്കുന്നതും, ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ,  പഞ്ചായത്തിന്റെ അധീനതയിൽ ഉള്ള ചാച്ചാജി  ബഡ്‌സ് സ്കൂളിന്റെ വാഹനത്തിൽ എത്തിക്കുന്നതിനും ഡ്രൈവർ കുപ്പായം ധരിക്കുന്നത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ തന്നെ. സ്ഥിരം ഡ്രൈവർ അവധി ആയതിനാൽ മറ്റൊന്നും ആലോചിക്കാതെ ആ ദൗത്യം ജനപ്രതിനിധിയായ സന്തോഷ് .വി .ചാക്കോ ഏറ്റെടുക്കുകയായിരുന്നു.  പഞ്ചായത്തിലെ മുഴുവൻ കോവിഡ് രോഗികളെയും നേരിൽ കണ്ട് ആശ്വസിപ്പിക്കുന്നതിനോടൊപ്പം, ആവശ്യമായ നിർദ്ദേശങ്ങളും മരുന്നുകളും  എത്തിച്ചു നൽകുന്നതിൽ പഞ്ചായത്ത് പ്രസിഡണ്ട് നേതൃത്വം നൽകുന്ന ഭരണസമിതിയുടെ തിളക്കം കൂട്ടുന്നു. കോവിഡ് കാലത്ത് പൂടംകല്ല് താലൂക്ക് ഹോസ്പിറ്റലിൽ എത്തുന്ന  രോഗികൾക്ക് പഞ്ചായത്ത് മെമ്പർമാരുടെയും ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ രേഖ സിയുടെയും സേവനം മുഴുവൻ സമയവും ലഭ്യമാകുന്നുണ്ട്. ആരോഗ്യ പ്രവർത്തകരുടെയും സന്നദ്ധ സേനയുടെയും പൂർണ പിന്തുണയും ഉറപ്പുവരുത്താൻ പഞ്ചായത്തിനു സാധിക്കുന്നുണ്ട്.

No comments