Breaking News

ആശുപത്രി യാത്രയ്ക്ക് പാസ് നിര്‍ബന്ധമല്ല മെഡിക്കല്‍ രേഖകളും സത്യവാങ്മൂലവും കയ്യില്‍ കരുതുക


 




ലോക്ക് ഡൗണിനോടനുബന്ധിച്ച് പോലീസ് ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ പാസ് സംവിധാനത്തിലേയ്ക് ആയിരക്കണക്കിന് അപേക്ഷകളാണു ലഭിച്ചത്. ഇത്രയും പേര്‍ക്കു പാസ് നല്‍കിയാല്‍ ലോക്ഡൗണിന്റെ ലക്ഷ്യം പരാജയപ്പെടും. അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനുള്ള അപേക്ഷകളാണ് ഭൂരിഭാഗവും.


അത്യാവശ്യ യാത്രകള്‍ക്ക് മാത്രമാണ് ഇപ്പോള്‍ പാസ് അനുവദിക്കുന്നത്.


തൊട്ടടുത്ത കടയില്‍ നിന്നു മരുന്ന്, ഭക്ഷണം, പാല്‍, പച്ചക്കറികള്‍ എന്നിവ വാങ്ങാന്‍ പോകുന്നവര്‍ പാസ്സിന് അപേക്ഷിക്കേണ്ടതില്ല സത്യവാങ്മൂലം !കയ്യില്‍ കരുതിയാല്‍ മതി.അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനു പുറത്തിറ!ങ്ങാമെന്നാണെങ്കിലും അതു ദുരുപയോഗം ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കും.


ആശുപത്രി യാത്രകള്‍ക്ക് പാസ് നിര്‍ബന്ധമല്ല എന്നാല്‍ മെഡിക്കല്‍ രേഖകളും സത്യവാങ്മൂലവും
കയ്യില്‍ കരുതുക.ഒരു വാഹനത്തില്‍ പരമാവധി 3 പേര്‍ക്കു വരെ യാത്ര ചെയ്യാം


അവശ്യ സര്‍വീസ് വിഭാഗത്തിലുള്ളവര്‍ക്ക് അതതു സ്ഥാപനത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടെങ്കില്‍ പാസ് വേണ്ട.

No comments