Breaking News

കൊവിഡ് കാലത്ത് സമാശ്വാസവുമായി കുന്നുംകൈ ജനകീയ കൂട്ടായ്മ ഭക്ഷ്യകിറ്റ് വിതരണം നടത്തി

കുന്നുംകൈ: കൊവിഡ് കാലത്ത് പ്രയാസമനുഭവിക്കുന്ന ആളുകള്‍ക്ക് സമാശ്വാസവുമായി കുന്നുംകൈ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നൂറോളം കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റ്‌ വിതരണം ചെയ്തു. വെസ്റ്റ് എളേരി ഗ്രാമ  പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി ഇസ്മയില്‍ വിതരണ ഉദ്ഘാടനം നടത്തി. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് സെക്രട്ടറി ജാതിയില്‍ അസിനാര്‍ വ്യാപാരി വ്യവസായി ഏകോപന സമിതി കുന്നുംകൈ യൂനിറ്റ് പ്രസിഡന്റ് എ ദുല്‍കിഫിലി, പി പി നാസര്‍, പി പി ജബ്ബാര്‍, എ സി ഷാഫി, എല്‍ കെ ഷൌക്കത്ത്. എന്‍ പ്രസാദ് എന്നിവര്‍ സംബന്ധിച്ചു.

No comments