മലയോര ഹൈവേ നിർമ്മാണത്തിലെ അപാകത; മറ്റപ്പള്ളി വളവിൽ അപകടം തുടർക്കഥ
മാലോം: മലയോര ഹൈവേയില്‍ പറമ്പയ്ക്കും കാറ്റാംകവലയ്ക്കും ഇടയിലുള്ള മറ്റപ്പള്ളി വളവില്‍ വീണ്ടും അപകടം. ഇന്നലെ ഇവിടെ പിക്കപ്പ് ജീപ്പ് മറിഞ്ഞു. ഡ്രൈവര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. നേരത്തേ കുഴല്‍ക്കിണര്‍ ലോറി മറിഞ്ഞ് നാല് ഇതരസംസ്ഥാന തൊഴിലാളികള്‍ മരിച്ച അതേ സ്ഥലത്താണ് അപകടം നടന്നത്.
ഇതിനിടയില്‍ ചെറുതും വലുതുമായ നിരവധി അപകടങ്ങള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. മലയോര ഹൈവേ റോഡ് പ്രവർത്തിയിലെ അപാകതയിൽ ഉദ്യോഗസ്ഥന്മാരുടെ പേരിൽ കേസെടുക്കണമെന്ന് കേരളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് ജയ്സൺ മറ്റപ്പള്ളി പറഞ്ഞു. ഈ വിഷയവുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർക്ക് മാസ് പെറ്റിഷൻ നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നും ജയ്സൺ പറഞ്ഞു.
No comments