മഹാമാരിയുടെ കാലത്ത് കരുതലിന്റെ സന്ദേശവുമായ് കോവിട് ജാഗ്രത സമിതിയും, കോവിട് വാർ റൂം അംഗങ്ങളും
കോവിടിന്റെ രണ്ടാം വരവിൽ നാടും നഗരവും വിറങ്ങലിച്ചു നിൽക്കുമ്പോൾ കൊറന്റീനിൽ കഴിയുന്നവർക്കും, സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും സമ്പൂർണ ഭക്ഷണകിറ്റ് നൽകി മാനവികതയുടെ സന്ദേശം പറയുകയാണ് ബാളാൽ പഞ്ചായത്തിലെ കോവിട് ജാഗ്രത സമതിയും,കോവിട് വാർ റൂം അംഗങ്ങളും. കോവിട് പ്രതിരോധ മരുന്ന് വിതരണത്തിന്റെ ഭാഗമായി വീടുകളിൽ ചെന്നപ്പോൾ ഉണ്ടായ ഉള്ളു പൊള്ളിക്കുന്ന അനുഭവങ്ങളാണ് ഈ തീരുമാനത്തിന് പിന്നിൽ. കോവിട് ജാഗ്രത സമതി അംഗങ്ങൾ കൂടി ആയവർ നേരിട്ട് വീടുകളിൽ എത്തിച്ച് ഭക്ഷണ കിറ്റ് നൽകി. ബളാൽ പഞ്ചായത്ത് പതിനൊന്നാം വാർഡിലെ വീടുകളിൽ ആണ് ഇന്ന് കിറ്റുകൾ നൽകിയത്. വാർഡ് മെമ്പർ ജെസ്സി ചാക്കോ ഭക്ഷണ കിറ്റുകൾ കൈമാറി.
No comments