Breaking News

വിവാഹങ്ങളും പൂജകളും ഡിജിറ്റലായി നടത്തി പുരോഹിതർ; നവദമ്പതികൾക്ക് അനുഗ്രഹവും ഓൺലൈനായി



വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് സാമൂഹിക ഒത്തുചേരലുകൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ആളുകൾ വീഡിയോ കോളുകൾ വഴി ചടങ്ങുകളും മറ്റും നടത്തുന്നത്. ഓൺ‌ലൈൻ, ഡിജിറ്റൽ ഉപയോഗം തിരഞ്ഞെടുക്കാതെ പൂജാരികൾക്കും മറ്റും വഴികളില്ലാതെയായി. കാമ റെഡ്ഡി ജില്ലയിലെ (പഴയ നിസാമാബാദ് ജില്ല) ഡൊമകോണ്ട മണ്ഡലിൽ ആളുകൾ ഡിജിറ്റൽ, ഓൺലൈൻ സാങ്കേതിക വിദ്യകളുപയോഗിച്ചാണ് ഇപ്പോൾ ഇത്തരം ചടങ്ങുകളും മറ്റും നടത്തുന്നത്.

ജില്ലയിലെ ശരത് ചന്ദ്ര ശർമ്മ എന്ന പൂജാരി വീഡിയോ കോളിലൂടെ രണ്ട് വ്രതങ്ങളും ഒരു വിവാഹവും നടത്തി. ഫോണിലൂടെ മന്ത്രങ്ങൾ ചൊല്ലി നൽകുന്ന അദ്ദേഹം ഓൺലൈനായി വ്രതങ്ങളും വിവാഹവും നടത്തുന്നതിനുള്ള മാർഗ നിർദ്ദേശങ്ങളും നൽകും. പുതുതായി വിവാഹിതരാകുന്ന ദമ്പതികളെ അദ്ദേഹം ഓൺലൈനായി തന്നെ അനുഗ്രഹിക്കുകയും ചെയ്യും. ശാരീരിക സാന്നിധ്യം വൈറസ് വ്യാപനത്തിന് കാരണമാകുമെന്നതിനാൽ ഇത്തരം നടപടിക്രമങ്ങൾ വൈറസ് വ്യാപനം തടയാൻ സഹായിക്കുമെന്ന് ശർമ്മ അവകാശപ്പെടുന്നു.

പുരോഹിതർ പോലും ഇത്തരത്തിൽ ഡിജിറ്റൽ, വീഡിയോ കോളുകളിലേക്ക് മാറുന്നത് വൈറസ് പകരുന്നത് കുറയ്ക്കാൻ സഹായിക്കും. രാജ്യത്ത് പ്രതിദിനം 3 ലക്ഷത്തോളം കോവിഡ് കേസുകൾ വർദ്ധിക്കുമ്പോൾ ഡിജിറ്റൽ, വീഡിയോ കോളുകൾ തുടങ്ങിയവ വിവാഹങ്ങൾ, വ്രതങ്ങൾ, ശവസംസ്കാരങ്ങൾ എന്നിവ പൂർത്തിയാക്കാൻ സഹായിക്കുന്നു.


കോവിഡിനെ നേരിടാൻ പല സംസ്ഥാനങ്ങളും വീണ്ടും ലോക്ക്ഡൌൺ ചെയ്യാൻ നിർബന്ധിതരായിരിക്കുകയാണ്. കോവിഡ് കേസുകളുടെ എണ്ണത്തിൽ രാജ്യത്ത് അത്രയധികം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കൂടുതൽ ചടങ്ങുകൾ നടക്കുന്ന മാസമായതിനാൽ മെയ് 29 മുതൽ പൂജാരികളും, പുരോഹിതരും ഡിജിറ്റൽ കോളുകളും ഓൺലൈൻ കോളുകളും വഴിയാണ് സംസ്ഥാനത്ത് പൂജകളും മറ്റും ചടങ്ങുകളും നടത്തുക

No comments