Breaking News

പെരുന്നാൾ ആഘോഷങ്ങൾ വീടുകളിൽ ഒതുക്കുക: സയ്യിദ് ജഅഫർ തങ്ങൾ മാണിക്കോത്ത് .


 




ചുള്ളിക്കര :കോവിഡ് മഹാമാരിയെ തുടർന്ന് നമ്മുടെ രാജ്യം വിറങ്ങലിച്ച് നിൽക്കുന്ന സമയത്ത് നമ്മുടെ ചെറിയ പെരുന്നാൾ ആഘോഷങ്ങൾ വീടുകളിൽ തന്നെ ഒതുക്കണമെന്നും യാതൊരു കാരണവശാലും ആവശ്യമില്ലാതെ പുറത്തിറങ്ങുകയോ രോഗ വ്യാപനത്തിന് ഉതകുന്ന പ്രവർത്തങ്ങളോ നമ്മിൽ നിന്ന് വരാൻ കാരണക്കാരനാകാതെ, പൂർണ്ണമായും ആരോഗ്യവകുപ്പുമായി സഹകരിക്കണമെന്ന് എസ്. വൈ. എസ് കാഞ്ഞങ്ങാട് സോൺ പ്രസിഡന്റ്‌ സയ്യിദ് ജഅഫർ തങ്ങൾ മാണിക്കോത്ത് ആവശ്യപ്പെട്ടു.
ഇസ്ലാമിലെ ആഘോഷങ്ങൾ ആരാധനകളാണ്. ആരാധനകൾ പൂർണ്ണമാകാൻ നാം നമ്മുടെ ഭരണകർ ത്താക്കളുടെയും, നേതാക്കന്മാരുടെയും, പണ്ഡിതന്മാരുടെയും വാക്കുകൾക്ക് അർഹിക്കുന്ന വില നൽകി അനുസരണ സ്വഭാവമുള്ള സമുദായമാകേണ്ട ഏറ്റവും നല്ല സമയമാണ് ഇപ്പോൾ. കോവിഡ് രോഗികൾ വ്യാപകമാകുന്ന ഈ പ്രത്യേക സാഹചര്യം നിലനിൽക്കുമ്പോൾ സമൂഹത്തോടും നാടിനോടും നമുക്ക് ബാധ്യത ഉണ്ട്. ആഘോഷങ്ങളുടെ പേരിൽ നാം ഇത് ലംഘിക്കുവാൻ പാടില്ല. ആഘോഷങ്ങളുടെ പവിത്രത നാം സൂക്ഷിക്കണം.വീടുകൾ തക്ബീർ മുഖരിതമാക്കുക, ഫിത്ർ സകാത്ത് അർഹർക്ക് നൽകുക പെരുന്നാൾ ദിനത്തിൽ നിസ്കാരം വീടുകളിൽ തന്നെ നിർവ്വഹിക്കുക. കുടുംബ സന്ദർശനം ഈ പ്രത്യേക സാഹചര്യത്തിൽ പൂർണ്ണമായും ഒഴിവാക്കുക, വീടുകളിൽ തന്നെ കഴിച്ചു കൂട്ടുക, കുടുംബത്തോടൊപ്പമുള്ള ആഘോഷങ്ങളാണ് ഈ ലോക്ക് ഡൌൺ കാലത്ത് ഏറ്റവും ഉത്തമം. ഈ മഹാമാരിയിൽ നിന്ന് എത്രയും പെട്ടെന്ന്നമുക്ക് പടച്ച തമ്പുരാൻ രക്ഷ നൽകട്ടെയെന്ന പ്രാർത്ഥനയോടെ, പെരുന്നാൾ ആശംസകൾ നേർന്നുകൊള്ളുന്നതായി തങ്ങൾ പറഞ്ഞു

No comments