കോവിഡ് വ്യാപനം; ബളാൽ ചെമ്പഞ്ചേരി കോളനിയിൽ രോഗം സ്ഥിരീകരിച്ച 24 പേരെ വെള്ളരിക്കുണ്ടിലെ കോവിഡ് സെന്ററിലേക്ക് മാറ്റി
വെള്ളരിക്കുണ്ട് : ബളാൽ ചെമ്മഞ്ചേരി പട്ടികവർഗ്ഗ കോളനിയിൽ കോവിഡ് 19 സ്ഥിതീകരിച്ച മുഴുവൻ പേരെയും ആരോഗ്യ വകുപ്പും പഞ്ചായത്തും വെള്ളരിക്കുണ്ടിലെ പ്രത്യേക കോവിഡ് സെന്ററിലേക്ക് മാറ്റി.
പ്രായമായവരും കുട്ടികളും ഉൾപ്പെടെ 24 പേരെയാണ് ബുധനാഴ്ച ഉച്ചയോടെ വെള്ളരിക്കുണ്ട് സെന്റ് എലിസബത് സ്കൂളിലെ കോവിഡ് ഡോമിസിലറി സെന്ററിലേക്ക് മാറ്റിയത്.
ചെമ്മഞ്ചേരി കോളനിയിൽ അടുത്ത അടുത്ത വീടുകളിൽ കോവിഡ് രോഗ ബാധിതർ താമസിച്ചാൽ രോഗ വ്യാപനം ഉണ്ടാകുമെന്നും കോളനിയിലെ അസൗകര്യം കണക്കിലെടുത്താണ് രോഗം സ്ഥിരീകരിച്ച മുഴുവൻ പേരെയും വെള്ളരിക്കുണ്ടിലെ കോവിഡ് സെന്ററിലേക്ക് മാറ്റിപാർപ്പിച്ചത് എന്ന് പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം അറിയിച്ചു.
കോവിഡ് ഡോമിസിലറി സെന്ററിൽ ഇവർക്ക് പ്രത്യേക പരിഗണന നൽകും.
ഭക്ഷണം ഉൾപ്പെടെ ഉള്ളവ അതാത് സമയങ്ങളിൽ എത്തിച്ചു നൽകും.
അടിയന്തിര സാഹചര്യം ഉണ്ടായാൽ വൈദ്യ സഹായവും ലഭ്യമാക്കും.
ചെമ്മഞ്ചേരി കോളനിയിൽ പനി, ജലദോഷം,തലവേദന തുടങ്ങി രോഗ ലക്ഷണങ്ങൾ ഉള്ളവർക്കായി ബുധനാഴ്ച മെഡിക്കൽ ക്യാമ്പ് നടത്തി.
നിരവധി പേർ പകടുത്തു മരുന്നു വാങ്ങി മടങ്ങി.
ആദ്യം ഒരാൾക്ക് മാത്രമാണ് ചെമ്മഞ്ചേരി കോളനിയിൽ കോവിഡ് പോസറ്റീവ് സ്ഥിരീകരിച്ചത്.
പിന്നീട് പെട്ടെന്ന് രോഗ വ്യാപനം ഉണ്ടാവുകയായിരുന്നു.
ആരോഗ്യ വകുപ്പ് ചെമ്മഞ്ചേരി കോളനിയിൽ അതീവ കോവിഡ് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.
No comments