Breaking News

നിർധനരായ കോവിഡ് രോഗികൾക്ക് കൈത്താങ്ങായി ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് 100 കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് നൽകി



ചിറ്റാരിക്കാൽ: ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിൻ്റെയും
പഞ്ചായത്ത്തല ഹെൽപ്പ് ഡസ്കിൻ്റെയും നേതൃത്വത്തിൽ
കോവിഡ് രോഗികളായ നിർദ്ധനരായവർക്കും, ക്വാറൻ്റയിനിൽ
കഴിയുന്ന സാമ്പത്തിക വിഷമം അനുഭവിക്കുന്നവർക്കും
ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. മൊത്തം നൂറ് കുടുംബങ്ങളിലാണ്
ആദ്യഘട്ടമെന്ന നിലയിൽ കിറ്റ് എത്തിച്ചത്. വാർഡ്‌ മെമ്പർമാർ,
ഹെൽപ്പ് ഡെസ്ക് അംഗങ്ങൾ, ആർആർപി അംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ
എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

No comments