Breaking News

നീലേശ്വരം തൈക്കടപ്പുറത്ത് ഗ്യാസ്‌ സിലിണ്ടർ പൊട്ടിത്തെറിച്ച് വീട്‌ കത്തിനശിച്ചു


നീലേശ്വരം: പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച്‌ വൻ അപകടം. തൈക്കടപ്പുറം നടുവിൽപള്ളിയിലെ ടെയിലർ കൃഷ്ണന്റെ വീടാണ് അപകടത്തിൽ കത്തിയമർന്നത്‌. ശനിയാഴ്ച ഉച്ചയോടെ ഭക്ഷണം പാകം ചെയ്യുന്നതിനിടെയാണ് അപകടം. അപകട സമയത്ത്‌ വീട്ടുകാർ വീടിനു പുറത്തായിരുന്നതിനാൽ വൻദുരന്തമൊഴിവായത് 

ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ച സിലിണ്ടറിൽ നിന്ന് തീപടർന്ന് സമീപത്തെ തെങ്ങുകളും കത്തിനശിച്ചു. കൊട്ടടുത്ത വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്‌. 

വിവരമരിഞ്ഞ്‌ ഓടിയെത്തിയ നാട്ടുകാർ വെള്ളമൊഴിച്ചും മണൽ കോരിയിട്ടും തീ അണക്കുകയായിരുന്നു. നീലേശ്വരം പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയിരുന്നു

No comments