കൊട്ടമടൽ - കാനത്തും മൂല - കുറുമ്പായി പ്രദേശങ്ങളെ ബന്ധിപ്പിച്ച് നടപ്പാലം നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു
ബിരിക്കുളം:കൊട്ട മടൽ - കാനത്തും മൂല, കുറുമ്പായി പ്രദേശങ്ങളെ ബന്ധിപ്പിച്ച് നടപ്പാലം നിർമ്മിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം ശക്തമാകുന്നു. എല്ലാ വർഷവും നാട്ടുകാർ ചേർന്ന് കമുകിൻ തടി മുറിച്ചാണ് പാലം നിർമ്മിച്ച് വരുന്നത്. എന്നാൽ വലിയ വെള്ളത്തിൽ അതിന് കേട് സംഭവിക്കുകയും അതിലൂടെയുള്ള യാത്ര ദുസ്സഹമാണെന്നും പ്രദേശവാസികൾ പറയുന്നു' മഴക്കാലം ശക്തമായാൽ ഇവിടെയുള്ള ചില കുടുംബങ്ങളുടെ യാത്ര തീരെ ദുസ്സഹവും കിലോമീറ്ററുകളോളം നടന്ന് മറ്റ് വഴികളെ ആശ്രയിക്കേണ്ടതായും വരുന്നു' ഈ പാലം യാഥാർഥ്യമായാൽ പാമ്പങ്ങാനം, കുറുമ്പായി ,കാനത്തും മൂല തുടങ്ങിയ സ്ഥലങ്ങളിലെ പ്രദേശവാസികൾക്ക് കൂടുതൽ ഗുണം ചെയ്യുമെന്നും പ്രദേശവാസികൾ അഭിപ്രായപ്പെട്ടു.ബന്ധപ്പെട്ട അധികാരികൾ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ഇവിടുത്തെ നാട്ടുകാർ
No comments