ആകെ ഉണ്ടായിരുന്ന വീടും കത്തി നശിച്ചു നിരാലംബരായി വെസ്റ്റ്എളേരി കുറ്റിത്താനിയിലെ ജാനകിയും സഹോദരനും
പറമ്പ: വെസ്റ്റ്എളേരി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിലെ കുറ്റിത്താനി പട്ടികവർഗ്ഗ ഊരിലെ ജാനകിയുടെ വീടാണ് അടുപ്പിൽ നിന്നും തീ പടർന്ന് പൂർണ്ണമായും കത്തിനശിച്ചത്. വൈദ്യുതി കണക്ഷൻ ഇല്ലാത്ത വീടാണിത്. ജാനകിയും സഹോദരനായ കോട്ടയിൽവീട് ദാമോദരനുമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. ശാരീരിക ബുദ്ധിമുട്ടുകൾ കാരണം കൂലിവേലക്ക് പോലും പോകാൻ കഴിയാത്ത അവസ്ഥയിലാണ് ജാനകി.
വീട് കത്തിനശിച്ചതോടെ ഇപ്പോൾ കേറി കിടക്കാൻ പോലും ഇടമില്ലാതെ വിഷമിക്കുകയാണ് ഈ കുടുംബം. വാർഡ് മെമ്പർ പ്രമോദ് സ്ഥലം സന്ദർശിച്ച് സംഭവം വില്ലേജ് ഓഫീസറുടെ ശ്രദ്ധയിൽ പെടുത്തിയതായി അറിയിച്ചു. ലൈഫ്മിഷൻ പദ്ധതി പ്രകാരം പൂർത്തീകരിക്കാത്ത വീടുകൾകൾക്ക് സഹായം ലഭ്യമാക്കാനുള്ള പദ്ധതിയിൽ ഉൾപ്പെടുത്തി ഇവരെ സഹായിക്കാൻ അധികൃതർ ഇടപെടൽ നടത്തിയാൽ ഒരു പരിധി വരെ ഇവർക്കത് ആശ്വാസമാകും.
അടച്ചുറപ്പുള്ള ഒരു വീടിനായി അധികാരികളുടെ ഇടപെടലും സുമനസുകളുടെ സഹായവും തേടുകയാണ് ജാനകിയും സഹോദരനും
No comments