Breaking News

സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിച്ചതില്‍ നന്ദിയുണ്ട്; മനസുകൊണ്ട് ചടങ്ങില്‍ പങ്കെടുക്കുമെന്ന് ജനാര്‍ദ്ദനന്‍




കണ്ണൂര്‍ | മുഖ്യമന്ത്രിയുടെ കൊവിഡ് വാക്സിന്‍ ചലഞ്ചിലേക്ക് തന്റെ ജീവിത സമ്പാദ്യമായ രണ്ടുലക്ഷം രൂപ സംഭാവനചെയ്ത ബീഡിത്തൊഴിലാളി ജനാര്‍ദനന് എല്‍ ഡി എഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം.

പക്ഷേ കൊവിഡ് സാഹചര്യത്തില്‍ അദ്ദേഹം ചടങ്ങിന് പോകുന്നില്ല. ആകെ 500 പേര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ 216മനായാണ് ജനാര്‍ദനെ ക്ഷണിച്ചിരിക്കുന്നത്. തന്നെ ക്ഷണിച്ചതിന് മുഖ്യമന്ത്രിയോടെ പറഞ്ഞറിയിക്കാനാകാത്ത നന്ദിയുണ്ട്. എന്നാല്‍ ഈ സാഹചര്യത്തില്‍ യാത്രക്കില്ലെന്നും മനസുകൊണ്ട് ചടങ്ങില്‍ പങ്കെടുക്കുമെന്നും ജനാര്‍ദനന്‍ പ്രതികരിച്ചു


ക്ഷണക്കത്ത് ചൊവ്വാഴ്ചയോടെ റവന്യൂ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിച്ചുകൊടുത്തു. കാര്‍ പാസും ഗേറ്റ് പാസും നല്‍കിയിരുന്നു.




No comments