സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടിയേക്കും; തീരുമാനം നാളെ
തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിനായി സംസ്ഥാനത്ത് ഒന്‍പതു ദിവസത്തേക്കു പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നീട്ടിയേക്കും. ഇതു സംബന്ധിച്ച് നാളെ തീരുമാനമെടുക്കുമെന്ന് ഉന്നത വൃത്തങ്ങള്‍ പറഞ്ഞു.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ്, അവസാനപടിയെന്ന നിലയില്‍ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ ശനിയാഴ്ച മുതല്‍ അടുത്ത ഞായറാഴ്ച വരെയാണ് നിലവില്‍ ലോക്ക്ഡൗണ്‍. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാവണമെങ്കില്‍ ഏതാനും ദിവസം കൂടി ലോക്ക്ഡൗണ്‍ തുടരണമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. ഇതു കണക്കിലെടുത്ത് നാളെയോ മറ്റന്നാളോ സര്‍ക്കാര്‍ തീരുമാനമെടുക്കും.
No comments