Breaking News

ഇന്നലെയുണ്ടായ കനത്ത മഴയിലും കാറ്റിലും മലയോരത്ത് വ്യാപക നാശനഷ്ടം


വെള്ളരിക്കുണ്ട് :ബുധനാഴ്ച വൈകിട്ട് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വെള്ളരിക്കുണ്ടിൽ വ്യാപക മായ നാശ നഷ്ട്ടം. 

വെള്ളരിക്കുണ്ട് കാറളത്തെ പലത്തിങ്കിൽ വർക്കിയുടെ ഓട് മേഞ്ഞ വീട് കാറ്റിൽ ഭാഗീകമായി  തകർന്നു..ഇയാളുടെ 300ഓളം ഏത്ത വാഴ.50 കവുങ്ങ്.3 തെങ്ങ്. എന്നിവ നിലം പൊത്തി. മൂന്ന് വർഷ മായ200ഓളം റബ്ബർ മരങ്ങൾ കാറ്റിൽ എതിർ ദിശയിലേക്ക് ചാഞ്ഞു..

രാത്രി ആയതിനാൽ നാശ നഷ്ട്ടം സംഭവിച്ച മറ്റു കാർഷിക വിളകളുടെ കാണക്കാക്കാൻ സാധിച്ചിട്ടില്ല.വിവര മറിഞ്ഞു ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്. വാർഡ് മെമ്പർ വിനു കെ. ആർ.  നാട്ടുകാർ എന്നിവർ ചേർന്ന് ആവശ്യയമായ സഹായങ്ങൾ ചെയ്ത് വരുന്നുണ്ട്..

കാറളത്തെ പാറ പ്പായി ഷൈജസിന്റെ വീടിനു മുകളിൽ മരം പൊട്ടി വീണു.

വെള്ളരിക്കുണ്ട് കാറളം റോഡിൽ മരം പൊട്ടി വീണ് ഗതാഗതം തടസ്പ്പെട്ടു.ഇക്ട്രിക് പോസ്റ്റുകളും പൊട്ടി യിട്ടുണ്ട്. ഈ പ്രദേശങ്ങളിലേക്കുള്ള വൈദ്യുതി ബന്ധം പൂർണ്ണമായും താറുമാറായി ട്ടുണ്ട്...

വെള്ളരിക്കുണ്ട് മങ്കയം റോഡിലും റബ്ബർ മരം പൊട്ടി വീണ് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു..

No comments