ക്ഷീര കർഷകർക്ക് മാതൃകയായി നെല്ലിയടുക്കം പുതുക്കുന്നിലെ ഐശ്വര്യ എന്ന വീട്ടമ്മ
ലോക് ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്ന് മിൽമ ക്ഷീരകരിൽ നിന്നും പാൽ എടുക്കുന്നതിന് പരിധി നിശ്ചയിക്കുകയും, നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തപ്പോൾ, അതിനോടുള്ള പ്രതിഷേധ സൂചകമായി ചില കർഷകർ പാൽ ആർക്കും ഉപകാരപ്പെടാതെ ഒഴുക്കി നശിപ്പിക്കുന്നത് നാം കണ്ടതാണ്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായൊരു മാർഗ്ഗവും, സമൂഹത്തിന് എങ്ങനെയാണ് മാതൃകയാകേണ്ടത് എന്നും കാണിച്ച് തന്നിരിക്കുകയാണ് പുതുക്കുന്ന് വട്ടക്കല്ലിലെ ഐശ്വര്യ എന്ന ക്ഷീര കർഷകയായ വീട്ടമ്മ 'മിൽമ ഉച്ചയ്ക്ക് പാൽ എടുക്കുന്നില്ല എന്നറിഞ്ഞപ്പോൾ അവർ അത് കോവിഡ് കെയർ കേന്ദ്രങ്ങളായ കൂവാറ്റി സ്കൂളിലേക്കും, കരിന്തളം കോവിഡ് കെയർ സെന്ററിലേക്കും നൽകിയത്. പാലിൽ നിന്നും ലഭിക്കുന്ന വരുമാനമുപയോഗിച്ചാണ് തൻ്റെ രണ്ട് മക്കളുടെ വിദ്യാഭ്യാസച്ചിലവും മറ്റ് കാര്യങ്ങളും ഇവർ നടത്തിപ്പോകുന്നത്.
No comments