Breaking News

ജില്ലയുടെ ചുമതലയുള്ള മന്ത്രി അഹമ്മദ് ദേവർകോവിലിന് എം.പി രാജ്മോഹൻ ഉണ്ണിത്താൻ ജില്ലയുടെ ആവശ്യങ്ങൾ ഉന്നയിച്ച് നിവേദനം നൽകി


കാസർഗോഡിന്റെ വികസനത്തിന് വേണ്ടി ശക്തമായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി പ്രസ്താവിച്ചു.

എം.എൽ. എ മാരോടൊപ്പം ജില്ലയുടെ ചുമതലയുള്ള മന്ത്രി അഹമ്മദ് ദേവർകോവിലിന് ജില്ലയുടെ ആവശ്യങ്ങൾ ഉന്നയിച്ച് നിവേദനം നൽകുകയായിരുന്നു അദ്ദേഹം.

കാസറഗോഡ് ജില്ലയുടെ ചുമതലയുള്ള, പോർട്ട്‌ ആൻഡ് ആർക്കിയോളജി വകുപ്പ് മന്ത്രി അഹമ്മദ്‌ ദേവർകോവിലുമായി ജില്ലയുടെ വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്തു.

കാസറഗോഡ് ജില്ലയിലെ മുസോടി കടപ്പുറം മുതൽ കണ്ണൂർ ജില്ലയിലെ മാട്ടൂൽ വരെയുള്ള തീരദേശത്ത് കടൽ ഭിത്തി നിർമ്മിക്കുക,

കാസറഗോഡ് ജില്ലയുടെ ആരോഗ്യരംഗത്തെ അപര്യാപ്തതകൾ പരിഹരിക്കുന്നതിന് ഉക്കിനടുക്ക 

മെഡിക്കൽ കോളേജ് ഉടൻ പ്രവർത്തന ക്ഷമമാക്കുക , കാസറഗോഡ് ജില്ലക്ക്  എയിംസ് നേടിയെടുക്കാൻ വേണ്ടി പരിശ്രമിക്കുക തുടങ്ങിയ ആവശ്യങ്ങൾ അടങ്ങിയ നിവേദനം മന്ത്രിക്ക് സമർപ്പിച്ചതോടൊപ്പം ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്‌തു .


 കടലാക്രമണം അതിരൂക്ഷമായ മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ മണിമുണ്ട, അദീക്ക, കോയിപ്പാടി, കുഞ്ചത്തൂർ, നാങ്കി കടപ്പുറം,കാസർഗോഡ് നിയോജക മണ്ഡലത്തിലെ കസബ കടപ്പുറം, കാവ് കോൽ കടപ്പുറം, ഉദുമ നിയോജക മണ്ഡലത്തിലെ കൊപ്പൽ, ജന്മ കടപ്പുറം, കാപ്പിൽ, കീഴൂർ, ചെമ്പിരിക്ക, ബേക്കൽ, പള്ളിക്കര, തൃക്കണ്ണാട്,ചെമ്മനാട്,കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ ചിത്താരി കടപ്പുറം, അജാനൂർ,ബല്ല കടപ്പുറം,അതിയാൽ കടപ്പുറം  തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിലെ ഒരിയര അഴിമുഖം , മാവില കടപ്പുറം, ഏഴിമല, നീലേശ്വരം, വലിയ പറമ്പ, ചെരങ്ങായി, എന്നിവിടങ്ങളിലാണ് കടൽ ഭിത്തി നിർമ്മാണം അടിയന്തിരമായി നടത്തേണ്ടത്.അതുപോലെ തന്നെ 

മത്സ്യത്തൊഴിലാളികളുടെ ഏറെ നാളായുള്ള ആവശ്യമാണ് മാട്ടൂൽ,ബേക്കൽ, അജാനൂർ എന്നിവിടങ്ങളിൽ ഫിഷിങ് ഹാർബർ നിർമ്മിക്കണമെന്നുള്ളത്,

നിലവിൽ മടക്കരയിലെ ഹാർബറും, മഞ്ചേശ്വരത്തെ ഹാർബറും ആണ് തൊഴിലാളികൾ ഇപ്പോൾ ആശ്രയിക്കുന്നത്.മന്ത്രിയോട് ഫിഷിംഗ് ഹാർബർ പ്രസ്തുത പ്രദേശങ്ങളിൽ സ്ഥാപിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ചു. 

 ജില്ലയിൽ നിന്നുള്ള  എം. എൽ. എ മാരായ എൻ. എ. നെല്ലിക്കുന്ന്, എ. കെ. എം അഷ്‌റഫ്‌, സി. എച്ച്. കുഞ്ഞമ്പു, രാജാഗോപാലൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ്‌ ബേബി ബാലകൃഷ്ണൻ എന്നിവർ എംപി ക്ക് ഒപ്പമുണ്ടായിരുന്നു.


ചിത്രം. രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ജില്ലയിൽ എത്തിയ ജില്ലയുടെ ചുമതലയുള്ള മന്ത്രി അഹമ്മദ് ദേവർ കോവിലിന് നിവേദനം നൽകുന്നു.

No comments