കേരളത്തിൽപെട്രോൾ വില നൂറിലേക്ക് അടുക്കുന്നു; തിരുവനന്തപുരത്ത് ലിറ്ററിന് 98 രൂപ 97 പൈസ
തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോൾ വില നൂറിലേക്ക് അടുക്കുന്നു. ഇന്ന് 27 പൈസ കൂട്ടിയതോടെ തിരുവനന്തപുരത്ത് ലിറ്ററിന് 98 രൂപ 97 പൈസയായി. ഡീസലിന് 30 പൈസയാണ് ഇന്ന് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് ഡീസലിന് 94 രൂപ 23 പൈസയായി.
കൊച്ചിയിൽ പെട്രോളിന് 97രൂപ 15 പൈസയും ഡീസലിന് 92 രൂപ 52 പൈസയുമാണ്. കഴിഞ്ഞ 53 ദിവസത്തിനിടെ ഇരുപത്തിയാറ് തവണയും ഈ മാസം പത്ത് തവണയുമാണ് വില വർധിപ്പിച്ചത്.
ഇന്നലെ കേരളത്തിൽ ഇന്ധനവിലയിൽ മാറ്റമുണ്ടായിരുന്നില്ല. കഴിഞ്ഞ ബുധനാഴ്ച്ച വില കൂട്ടിയതിന് ശേഷം ഇന്നാണ് വീണ്ടും വർധിക്കുന്നത്. ബുധനാഴ്ച പെട്രോളിന് 25 പൈസയും ഡീസലിന് 13 പൈസയും വർധിച്ചിരുന്നു. മെയ് മാസത്തിൽ 16 തവണ വില വർധിപ്പിച്ചിരുന്നു. മെയ് മെയ് നാലിന് ശേഷമാണ് എണ്ണ കമ്പനികൾ ദിവസേന വില വർധന പുനരാരംഭിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് 18 ദിവസം തുടർച്ചയായി എണ്ണ വില മാറ്റമില്ലാതെ തുടർന്നിരുന്നു. രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലങ്കാന, ലഡാക്ക്, കർണാടക എന്നിവിടങ്ങളില്‍ പെട്രോൾ വില 100 കടന്നു.
No comments