Breaking News

നാടിൻ്റെ വികസന ശിൽപ്പിയും കർമ്മയോഗിയുമായ കൂക്കൾ കുഞ്ഞമ്പു നായർക്ക് കോട്ടോടി ഗവൺമെൻ്റ് ഹൈസ്കൂൾ 1987 SSLC ബാച്ചിൻ്റെ സ്നേഹാദരവ്


രാജപുരം: ഓരോ രാഷ്ട്രത്തിനും അതിന്റെ പുനർനിർമ്മാനത്തിന് പിന്നിൽ ഒരുപിടി രാഷ്ട്ര ശില്പികൾ ഉണ്ടാകാം. അതുപോലെ ചുള്ളിക്കര കോട്ടോടി നാടിനും അതിന്റെ സമീപ പ്രദേശങ്ങൾക്കുമുണ്ടായിരുന്നു മൺമറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ ഒരുപിടി കർമയോഗികൾ അതിൽ പ്രഥമ സ്ഥാനികനായിരുന്നു വികസന സ്വപ്നങ്ങളുമായി നടന്ന  അഞ്ജനമുക്കൂട്ടെ കൂക്കൾ എന്ന എം.കുഞ്ഞമ്പുനായർ. ഇന്നാ കർമ്മയോഗിയെ തേടി കോട്ടോടി ഗവണ്മെന്റ് സ്കൂളിലെ1987SSCL ബാച്ച് 'ഉണർവ്' അദ്ദേഹത്തിന്റെ ഭവനത്തിൽ എത്തി ആദരവ് അർപ്പിച്ചു.  ഒരുനാട് വേണ്ടവിധം ആദരിക്കാതെപോയ ഒരു കർമ്മയോഗിയുടെ കാലടികളെ പിന്തുടർന്നാണ് ഉണർവ്വ് കൂട്ടായ്മ എത്തിയത്. സ്വന്തം നാട്ടിൽ ഒരു സ്കൂളിവേണ്ടി അന്നു രംഗത്തിറങ്ങിയതും, മുൻകയ്യെടുത്തതും എം കുഞ്ഞമ്പു നായരായിരുന്നു. പക്ഷെ  സ്കൂളിന്റെ അൻപതാം വാർഷികം (ജുബിലീ) ആ ഘോഷിക്കുമ്പോൾ ഒരു പരിഗണനയും കുഞ്ഞമ്പു നായർക്ക് കിട്ടിയില്ല എന്ന ആക്ഷേപവുമുണ്ട്. പഴയ ചുള്ളിക്കര കുറ്റിക്കോൽ റോഡിൽ കൊട്ടോടി മുതൽ കുറ്റിക്കോൽ വരെ എങ്ങനെയായിരുന്നു എന്നു പഴമക്കാർക്ക് അറിയാം. ഒരുജീപ്പുപോലും നല്ല രിതിയിൽ യാത്രയ്ക്ക് പോകില്ല, എന്നാൽ 1982ൽ നബാർഡ് ഏറ്റെടുത്ത കുറ്റിക്കോൽ റോഡ് ഇന്നത്തെ നിലയ്ക്ക് ഉയർന്നുവന്നത് ഇദ്ദേഹത്തിന്റെ നിരന്തരം പരിശ്രമംകൊണ്ടാണ് ഇതിലൂടെ ഒരു ബസ്സ് സർവീസ് നടത്തണമെന്ന  അദ്ദേഹത്തിൻ്റെ അഗ്രഹം പൂർത്തികരിച്ചു.ഇന്ന് ഇതിലൂടെ ഓടുന്ന പല ബസ്സുകൾക്കും കുഞ്ഞമ്പു നായരുടെ പരിശ്രമത്തിലൂടെ ഒരു രൂപ പോലും മുടക്കില്ലാതെ സ്വന്തം വ്യക്തി ബന്ധത്തിലൂടെ പെർമിറ്റ് നേടികൊടുത്തതാണ്  ആദ്യമായി 2000ത്തിൽ, പൂർത്തിയായ കുടുംബൂർ പാലം, ചെക്ക് ഡാം, അഞ്ജനമുക്കൂട്, കുടുംബൂർ, കനിലടുക്കാം, പ്രേദേശങ്ങളിലെ.. ഇലക്ട്രിസിറ്റി, ടെലിഫോൺ. ഇന്നു നാടിനു സ്വന്തമാകുമ്പോഴും അ തിന് വേണ്ടി അധികാരാകേന്ദ്രങ്ങളെ നിരന്തരം സമീപിച്ചു ശല്യപ്പെടുത്തി പിടിച്ചുമേടിക്കുകയായിരുന്നു കൂക്കൾ. മുൻ മുഖ്യമന്ത്രി കെ. കരുണാകാരനെയും കോൺഗ്രസിലെതല മുതിർന്ന പല നേതാക്കന്മാരെയും നേരിട്ടുവിളിക്കാൻ പാകത്തിൽ ഒരു കൊട്ടോടിക്കാരനു സാധിക്കുമായിരുന്നെങ്കിൽ, അത് അഞ്ജനമുക്കൂട്ടെ എം കുഞ്ഞമ്പുനായർക്കു മാത്രമായിരുന്നു. ചുള്ളിക്കര കുറ്റിക്കോൽ മേക്കാടം റോഡ്, കൊട്ടോടി പാലംമുതൽ, നാണംകുടൽ പന്നിത്തോളം റോഡ് കോട്ടോടി കുറ്റിക്കോൽ റോഡ് മുതൽ നാടിന്റെ ഓണം കേറാമൂലകളിൽ വികസനത്തിന്റെ വെള്ളി വെളിച്ചം എത്തിക്കാൻ കഴിഞ്ഞവികസന ശിൽപ്പിയായിരുന്നു കുഞ്ഞമ്പു നായർ അധികാര രാഷ്ട്രീയത്തിന് പുറകെ പോകാതെ, തന്നിലെ രാഷ്ട്രീയത്തെ ഉയർത്തിപ്പിടിക്കുകയും ശാന്തമായി ആ പാതയിലൂടെ നടന്നു നീങ്ങുകയും ചെയ്‌ത കൂക്കളിനുപ്രാദേശിക നേതൃത്വങ്ങളുടെ പിന്തുണ വേണ്ടവിധം ലഭിച്ചില്ല എന്നതാണ് സത്യം. അതിലൊന്നും പരാതിയില്ലാതെ തന്റെ വേറിട്ട പാതയിലൂടെ നടന്നു തന്റെ സ്വപ്നപദ്ധതികളെ, ഒരു പരിധിവരെ വിജയത്തിലെത്തിക്കാൻ, അദ്ദേഹത്തിന്കഴിഞ്ഞു. എഴുതിയാൽ തീരാത്ത അത്രയും പ്രവർത്തനങ്ങൾ നാടിനും നാട്ടുകാർക്കും, പുറം നാട്ടുകാർക്കും, വ്യക്തികൾക്കും ചെയ്തിട്ടുണ്ട്. ഇന്നു എഴുപത്തെട്ടിന്റെ നിറവിൽനിൽക്കുമ്പോഴും പുതിയ സ്വപ്നപദ്ധതി കളുടെ പണിപ്പുരയിലാണദ്ദേഹം  പനത്തടി പഞ്ചായത്തിലെ, കോയത്തടുക്കാം മുതൽ മാനടുക്കാം വഴി കൊട്ടോടി വാവടുക്കം റോഡിനു നാൽപ്പത്തി ഒമ്പതര കോടി രൂപയുടെ എസ്റ്റിമേറ്റ് എടുപ്പിക്കാൻ, അദ്ദേഹത്തിന്കഴിഞ്ഞു വൈകാതെ അതും സാക്ഷൽകരിക്കുമ്പോൾ. എഴുപത്തിയെട്ട് വയസ്സിൻ്റെ ജീവിതത്തിലധികവും  നാടിന്റെ കർമ്മപദ്ധതിക്കു വിനിയോഗിച്ചു നിശബ്ദ സേവനത്തിന്റെ, പാതയിലൂടെ നടന്നുനീങ്ങിയ എം കുഞ്ഞമ്പു നായർക്കു ആദരവ് കൊടുക്കേണ്ടത് നാടിന്റെ കടമയായി കണ്ടതുകൊണ്ടാണ്

1987 ഉണർവ് എസ്.എസ്.എൽ.സി ബാച്ച് ഈ സത്കർമ്മം ഏറ്റടുക്കുന്നത്. മൺമറഞ്ഞ നാടിന്റെ വികസന ശിൽപ്പികൾക്കു കൊടുക്കാൻ കഴിയാതെ പോയ ആദരവ് കൂടി അവർ ചേർത്തുവച്ചു.

No comments