Breaking News

എഫ്‌ എസ് ഇ ടി ഒ വെളളരിക്കുണ്ട് താലൂക്ക് കമ്മറ്റി പ്രതിഷേധ ധർണ നടത്തി


വെള്ളരിക്കുണ്ട് : മാസങ്ങളായി തുടരുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എഫ് എസ് ഇ ടി ഒ വെളള്ളരിക്കുണ്ട് താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. എഫ് എസ് ഇ ടി ഒ വെള്ളരിക്കുണ്ട് മേഖലാ പ്രസിഡൻ്റ് പി എം ശ്രീധരൻ അധ്യക്ഷത  വഹിച്ചു. കെ ജി ഒ എ നീലേശ്വരം ഏരിയ വൈസ് പ്രസിഡൻ്റ് രാജീവൻ വി വി ഉദ്ഘാടനം ചെയ്തു .  വിനോദ് കുമാർ കെ , സുനിൽകുമാർ വി , പ്രദിപ് കുമാർ സി വി എന്നിവർ സംസാരിച്ചു. സുരേഷ് കുമാർ പി വി സ്വാഗതവും എം ബിജു നന്ദിയും രേഖപ്പെടുത്തി

No comments