Breaking News

ലോക്ഡൗൺ കാലത്ത് കുട്ടികൾക്ക് ആശ്വാസവും കൈത്താങ്ങുമായി ബി ഡി കെ യുടെ സ്നേഹപാഠം 1200ഓളം കുട്ടികൾക്ക് പഠനോപകരണ കിറ്റ് എത്തിച്ചു നൽകുന്ന പദ്ധതിക്ക് കോട്ടഞ്ചേരിയിൽ തുടക്കം കുറിച്ചു


വെള്ളരിക്കുണ്ട്: ഈ ലോക് ഡൗൺ കാലത്തും കുട്ടികൾക്ക് ആശ്വാസമാവും കൈത്താങ്ങുമാവുകയാണ് ബി ഡി കെ സ്നേഹപാഠം.

നിർദ്ധന കുടുംബത്തിൽ പെട്ട വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ സൗജന്യമായി നൽകുന്ന പദ്ധതിയാണ് ബ്ലഡ് ഡോണേർസ് കേരള കാസർഗോഡ് ജില്ലാ കമ്മിറ്റി നടപ്പിലാക്കുന്ന സ്നേഹപാഠം.

രക്തദാന - ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ ബി ഡി കെ കഴിഞ്ഞ കുറച്ചു വർഷങ്ങളായി പാവപ്പെട്ട വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു വരികയാണ്.

ഇത്തവണ കാസർഗോഡ് ജില്ലയിലെ സാമ്പത്തികമായി ഏറ്റവും പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ 1200  വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകാനാണ് തീരുമാനിച്ചിട്ടുള്ളത്.

പ്രീ പ്രൈമറി മുതൽ പ്ലസ്ടു വരെ ക്ലാസ്സുകളിൽ ആവശ്യമായ നോട്ട് പുസ്തകങ്ങൾ, ഇൻസ്ട്രുമെൻറ് ബോക്സ്, പെൻ, പെൻസിൽ തുടങ്ങി അത്യാവശ്യം വേണ്ട എല്ലാ സാധനങ്ങളും കിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനൊപ്പം ഇത്തവണ  കിറ്റുകൾക്കൊപ്പം സാനിറ്റൈസർ നൽകുന്നുണ്ട്. കൂടാതെ ഹൈസ്ക്കൂൾ ഹയർ സെക്കൻ്ററി ക്ലാസ്സുകളിലെ പെൺകുട്ടികൾക്ക് സാനിറ്ററി നാപ്കിൻ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.

കോട്ടഞ്ചേരി കോളനിയിൽ നിന്ന് ബി ഡി കെ സ്നേഹപാഠം ജില്ലാതല വിതരണോദ്ഘാടനം ഊര് മൂപ്പൻ കെ അപ്പുവിന് നൽകി കൊണ്ട് ആരംഭിച്ചു. 

ബി ഡി കെ സംസ്ഥാന സെക്രട്ടറി സനൽ ലാൽ, സ്നേഹ പാഠം ജില്ലാ കോ-ഓർഡിനേറ്റർ വിനോദ് എരവിൽ, പിടിഎ പ്രസിഡണ്ട് സനോജ്, അധ്യാപകനായ പി.പി ജയൻ എന്നിവർ സംബന്ധിച്ചു. 

 ജില്ലാ - സോൺ ഭാരവാഹികളായ ബഷീർ അരീക്കോടൻ, ഷോണി കെ ജോർജ്ജ്, ഏ വി ബാബു, സുനിൽകുമാർ, കെ എ ദിപിൻ ജോസഫ്, സി കെ രോഹിത്, അക്ഷയ്, രഘു വെള്ളരിക്കുണ്ട് എന്നിവർ നേതൃത്വം നൽകി.

No comments