PWD 4U| റോഡിലെ കുഴികളറിയിക്കാന്‍ ആപ്പ് ജൂണ്‍ 7 മുതൽ; പ്രമോ വീഡിയോ മമ്മൂട്ടി പുറത്തുവിട്ടു
കൊച്ചി: പൊതുജനങ്ങള്‍ക്ക് സംസ്ഥാനത്തെ റോഡുകളെ സംബന്ധിച്ചുള്ള പരാതി അറിയിക്കാന്‍ മൊബൈല്‍ ആപ്പ് സംവിധാനം നിലവില്‍ വന്നു. പിഡബ്ല്യുഡി ഫോര്‍ യൂ എന്നു പേരിട്ട ആപ്പിന്റെ പ്രമോ വീഡിയോ നടന്‍ മമ്മൂട്ടി പുറത്തുവിട്ടു. പൊതുമരാമത്ത് വകുപ്പ് റോഡുകളെ പറ്റിയുള്ള ഏത് പരാതിയും ഇനി ഈ ആപ്പിലൂടെ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താം. ജൂണ്‍ 7 മുതല്‍ ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറിലും ആപ്പിള്‍ സ്റ്റോറിലും ലഭ്യമാവുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.
ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ശേഷം കുഴിയുള്ള ഇടങ്ങളില്‍ നിന്നും മൂന്നു ഫോട്ടോകളടക്കം പരാതി ഫയല്‍ ചെയ്യാം. റോഡുകളിലെ കുഴി മാത്രമല്ല വിള്ളല്‍ ഗതാഗത പ്രശ്‌നങ്ങള്‍ തുടങ്ങിയവയും ആപ്പിലൂടെ പരാതിയായി മുന്നോട്ടുവെയ്ക്കാം. റോഡുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങള്‍ക്കൊപ്പം മൂന്നു ഫോട്ടോകള്‍ അപ്ലോഡ് ചെയ്യണം.
പ്രമോ വീഡിയോ കാണാം:
ആപ്പ് വഴി ലഭിയ്ക്കുന്ന പരാതികള്‍ തത്സമയം ബന്ധപ്പെട്ട റോഡ്‌സ് വിഭാഗം എന്‍ജിനീയര്‍മാര്‍ക്ക് ലഭ്യമാക്കും. പരാതി പരിഹരിച്ചശേഷം വിവരം ആപ്പില്‍ അപ്‌ഡേറ്റ് ചെയ്യും. പരാതി നല്‍കിയവര്‍ക്കും തുടര്‍ വിവരങ്ങള്‍ ആപ്പിലൂടെത്തന്നെ അറിയാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണങ്ങള്‍.
No comments