Breaking News

ഇളവുകൾ പിൻവലിച്ചു; ബുധനാഴ്ച വരെ കടുത്ത ലോക്ഡൗൺ നിയന്ത്രണങ്ങൾ


സംസ്ഥാനത്ത് ഇന്നു മുതല്‍ ബുധനാഴ്ചവരെ ലോക്ഡൗണ്‍ കടുപ്പിക്കുന്നു. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രം പ്രവര്‍ത്തിക്കും. ടെസ്റ്റ് പോസിററിവിററി നിരക്ക് കുറയാത്ത സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തുന്നത്. പ്രഭാത , സായാഹ്ന നടത്തം , മൊബൈല്‍ക്കടകളുടെ പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞ ദിവസങ്ങളില്‍ അനുവദിച്ച ഇളവുകളെല്ലാം പിന്‍വലിച്ചു. വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, നിര്‍മ്മാണസാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ എന്നിവ തുറക്കാം. ഹ്രസ്വദൂര യാത്രയ്ക്ക് സത്യവാങ്മൂലവും ജില്ല വിട്ടുളള യാത്രയ്ക്ക് പൊലീസ് പാസും നിര്‍ബന്ധമാണ്.

No comments