ഭീമനടി-ചിറ്റാരിക്കാൽ റോഡ് പ്രവർത്തി പാതിവഴിയിൽ: കരാറുകാരൻ്റെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധവുമായി സി.പി.ഐ ലോക്കൽ കമ്മറ്റി
ഭീമനടി: മലയോര മേഖലയിലെ പ്രധാന റോഡായ ഭീമനടി- ചിറ്റാരിക്കാൽ പൊതുമാരമത്ത് റോഡ് പ്രവർത്തി പാതിവഴിക്ക് ഉപേക്ഷിച്ച കരാറുകാരൻ്റെ അനാസ്ഥക്കെതിരെ സി.പി.ഐ വെസ്റ്റ് എളേരി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ഭീമനടി പൊതുമരാമത്ത് ഓഫിസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. സി.പി.ഐ ജില്ലാ എക്സിക്യൂട്ടിവ് അംഗം കെ.എസ് കുര്യാക്കോസ് സമരം ഉദ്ഘാടനം ചെയ്തു. പി.കെ മോഹനൻ അധ്യക്ഷത വഹിച്ചു. ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി സി.പി. ബാബു, മണ്ഡലം സെക്രട്ടറി എം.കുമാരൻ, കെ.പി സഹദേവൻ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി സി.പി.സുരേശൻ സ്വാഗതം പറഞ്ഞു
No comments