കുന്നുംകൈ മൗക്കോട് എൽ.പി സ്കൂളിൽ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടിക്ക് കൈത്താങ്ങായി ഹബീബ് എഡ്യുകെയർ മൊബൈൽ ഫോൺ കൈമാറി
കുന്നുംകൈ : മൗക്കോട് എൽ.പി സ്കൂളിൽ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടിക്ക് താങ്ങായി ഹബീബ് എഡുകെയർ. മൗക്കോട് ശാഖ മുസ്ലിം യൂത്ത് ലീഗ്, എം.എസ്.എഫും മൗക്കോട് എൽ.പി സ്കൂൾ അദ്ധ്യാപകരും ചേർന്നാണ് വിദ്യാർത്ഥിക്ക് മൊബൈൽ ഫോൺ നൽകിയത്. വാർഡ് മെമ്പർ റൈഹാനത്ത് ടീച്ചർ സ്കൂൾ ഹെഡ്മാസ്റ്റർ വിനോദിനു മൊബൈൽ ഫോൺ കൈമാറി. മുസ്ലിം ലീഗ് ശാഖ സെക്രട്ടറി പി.കെ അബ്ദുൽ കരീം മൗലവി, പി.ടി.എ പ്രസിഡണ്ട് കെ.വി ഇബ്രാഹിം കുട്ടി, സ്കൂൾ സ്റ്റാഫ് യൂസഫ് മാസ്റ്റർ, ശാഖ യൂത്ത് ലീഗ് പ്രസിഡണ്ട് മുഹമ്മദ് റാഹിൽ, എം.എസ്.എഫ് ശാഖ പ്രസിഡണ്ട് അജ്നാസ്, ശാഖ ഭാരവാഹികളായ നിസാമുദ്ദീൻ എം, ജാസിൽ എന്നിവർ പങ്കെടുത്തു.
No comments