'സ്നേഹം പകരാം അന്നം നൽകാം' ഫുട്ബോൾ ഇതിഹാസം മെസ്സിയുടെ ജന്മദിനം നന്മദിനമാക്കി ജില്ലയിലെ ആരാധകർ
ലോക ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ 34 ആം ജന്മദിനം കേരളത്തിലെ മെസ്സി ആരാധകർ കേരളത്തിലെ എല്ലാ ജില്ലകളിലും അവശരായ ഓരോ ആഗതിമന്ദിരങ്ങളിലും ഒരു ദിവസത്തെ മുഴുവൻ ചിലവും വഹിച്ചു കേക്ക് മുറിച്ചു മെസ്സിയുടെ ജന്മദിനം ആഘോഷിച്ചു,
കാസർഗോഡ് വിംഗ് മെസ്സി ഫാൻസ് കൂട്ടായ്മ, അമ്പലത്തറയിലെ ആകാശപറവ എന്ന സ്ഥാപനത്തിൽ ഒരു ദിവസത്തെ മുഴുവൻ ചിലവും വഹിച്ച് അവിടെ ആഘോഷിച്ചു. റെയിൽവേ പോലീസ് ഉദ്യോഗസ്ഥനും ഫുട്ബോൾ കോച്ചുമായ ചിത്രരാജ് കേക്ക് കട്ട് ചെയ്ത് ഉത്ഘാടനം ചെയ്തു. കനകപ്പള്ളി, കാരട്ട് സ്ഥലങ്ങളിലെ ഏതാനും മെസ്സി ഫാൻസും ചടങ്ങിൽ പങ്കെടുത്തു, കാസർഗോഡ് വിംഗ് എക്സിക്യൂട്ടീവ് മെമ്പർ ആയ ഷോമിമാത്യു കനകപ്പള്ളി സുരേന്ദ്രൻ കാരട്ട് നേതൃത്വം നൽകി,
മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ ഫണ്ടിലേക് ഒരു ലക്ഷം രൂപ സംഭാവന ചെയ്ത സംഘടന, ഒട്ടേറെ ചാരിറ്റി പ്രവർത്തനങ്ങൾ നടത്താറുണ്ട്.
ലാറ്റിനമേരിക്കൻ ചാമ്പ്യൻഷിപ്പിൽ അർജന്റീനയുടെ പ്രീകോട്ടർ പ്രേവേശനത്തോടൊപ്പം മധുരമുള്ളതാക്കി,
മെസ്സിയുടെ പിറന്നാളും കോപ്പ അമേരിക്ക ചാമ്പ്യൻഷിപ് കൂടി മെസ്സിയുടെ കൈകളിൽ എത്തിയാൽ ഇരട്ടിമധുരം, അതിനുള്ള പ്രാർത്ഥനയിൽ ആണ് ആരാധകർ
No comments