Breaking News

"വീട്ടിലിരുപ്പ് ആസ്വാദ്യമാക്കാം, വായനയിലൂടെ അതിജീവിക്കാം.." വീട്ടുമുറ്റങ്ങളിലേക്ക് പുസ്തക വണ്ടിയുമായി പരപ്പ നേതാജി വായനശാല& ഗ്രന്ഥാലയം


പരപ്പ: "വീട്ടിലിരുപ്പ് ആസ്വാദ്യമാക്കാം: വായനയിലൂടെ അതിജീവിക്കാം." എന്ന സന്ദേശമുയർത്തി പരപ്പ നേതാജി വായനശാല & ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ " പുസ്തകവണ്ടി "പ്രയാണം നടത്തി. കോവിഡ്- 19 മഹാമാരി ഉയർത്തുന്ന ഭീഷണമായ സാഹചര്യത്തെ അതിജീവിക്കാൻ പൊതുസമൂഹത്തെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ വിശേഷിച്ച് സ്ത്രീകൾക്കും, കുട്ടികൾക്കും, അഭിരുചിക്കനുസരിച്ച് പുസ്തകങ്ങൾ തെരഞ്ഞടുക്കാനുള്ള അവസരം ഒരുക്കിക്കൊണ്ടാണ് പുസ്തകവണ്ടി പ്രയാണം നടത്തിയത്. വായനശാല പ്രവർത്തന പരിധിയിലെ എട്ട് കേന്ദ്രങ്ങളിലാണ് പുസ്തകവണ്ടി പര്യടനം നടത്തി പുസ്തകം വിതരണം ചെയ്തത്.

പുസ്തകവണ്ടി പ്രയാണത്തിൻ്റെ ഉദ്ഘാടനം ഗിരീഷ് കാരാട്ടിൻ്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് അംഗം എം.ബി.രാഘവൻ നിർവ്വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എ.ആർ.രാജു, വിനോദ് പന്നിത്തടം, അശ്വിൻ രാജ്.പി, അനുമോൾ എന്നിവർ പ്രസംഗിച്ചു. സി. രതീഷ് സ്വാഗതവും, അസ്കർ നന്ദിയും പറഞ്ഞു.

    കാരാട്ട്, തോടംചാൽ, തുമ്പ, പ്രതിഭാ നഗർ, പ്ലാച്ചിക്കല്ല്, കുണ്ടുകൊച്ചി, മൂലപ്പാറ,എന്നിവിടങ്ങളിലെ പുസ്തക വിതരണത്തിന് ശേഷം പുലിയങ്കുളത്ത് പുസ്തകവണ്ടി പ്രയാണം സമാപിച്ചു.

No comments