Breaking News

അഖിലേന്ത്യ കർഷക സമരത്തിന് ഐക്യദാർഢ്യം വെള്ളരിക്കുണ്ടിൽ കർഷക ധർണ്ണ സംഘടിപ്പിച്ചു


വെള്ളരിക്കുണ്ട്: ദൽഹി കർഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇടതു കർഷക സംഘടനകൾ രാജ്യവ്യാപകമായി നടത്തി വരുന്ന ഐക്യദാർഢ്യ സമരത്തിൻ്റെ ഭാഗമായി  ഇടതു കർഷകസംഘടനകൾ വെള്ളരിക്കുണ്ട് സബ് പോസ്റ്റ്  ഓഫിസിന് മുന്നിലും ധർണ നടത്തി.

ധർണ സമരം സി.പി.ഐ. ജില്ലാ അസി. സെക്രട്ടറി  സി.പി. ബാബു ഉദ്ഘാടനം ചെയ്തു.

കർഷകസംഘം എളേരി ഏരിയ സെക്രട്ടറി ടി.പി.തമ്പാൻ അധ്യക്ഷത വഹിച്ചു.സി.ദാമോദരൻ 

സ്കറിയ കല്ലേക്കുളം,ജോർജുകുട്ടി തോമസ് മാടപ്പള്ളി,ടി.പി.നന്ദകുമാർ വെള്ളരിക്കുണ്ട്,ബിജു തുളിശ്ശേരി,കെ.സി.സാബു,എന്നിവർ സംസാരിച്ചു.

ടോമി മണിയംകുളം സ്വാഗതവും വി.കെ.ചന്ദ്രൻ നന്ദിയും പറഞ്ഞു.

No comments